ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യരെ കുഴക്കുന്ന മഹാമാരിയാണ് കോവിഡ് 19. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ കോവിഡ് ഭീതിയിലൂടെയാണ് കടന്നുപോവുന്നത്. അച്ഛനമ്മമാരുടെ സംസാരത്തിൽ നിന്നും വാർത്തകളിൽ നിന്നുമെല്ലാം കോവിഡിനെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികളും മനസ്സിലാക്കുന്നുണ്ട്.
നടൻ പൃഥ്വിരാജ് ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലും നിറയുന്നത് കോവിഡിനെ കുറിച്ചുള്ള മനസ്സിലാക്കലുകളാണ്. പൃഥ്വി പങ്കുവച്ച മകൾ അല്ലിയുടെ കുറിപ്പിൽ നിറയുന്നതു മുഴുവനും കോവിഡ് വാർത്തകളാണ്. തെരുവുകളിൽ ധാരാളം ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനെ കുറിച്ചും കോവിഡ് ആളുകളെ രോഗികളാക്കി മാറ്റുമെന്ന തിരിച്ചറിവുമെല്ലാം അല്ലി കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. ഈ ദിനങ്ങൾ നീണ്ടുപോകുമെന്നും എല്ലാവരും ദയവായി വീടുകളിൽ തന്നെ തുടരണമെന്നുമാണ് ഈ അഞ്ചുവയസ്സുകാരി തന്റെ ‘പത്ര’ക്കുറിപ്പിലൂടെ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ എന്ന് തന്റെ പത്രത്തിന് കുഞ്ഞ് അല്ലി പേരും നൽകിയിട്ടുണ്ട്.
Read more: അല്ലിയുടെ വീട്ടിൽ താമസിക്കണോ, എങ്കിൽ ഇതൊക്കെ പാലിച്ചേ തീരൂ; പൃഥ്വിയോട് മകൾ
തനിക്കും പൃഥ്വിയ്ക്കും മകൾ വീട്ടിൽ ഏർപ്പെടുത്തിയ നിബന്ധനകളെ കുറിച്ചുള്ള അല്ലിയുടെ കുറിപ്പും കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ചിരുന്നു. അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നാണ് കുഞ്ഞ് അല്ലി തന്റെ കുറിപ്പിൽ പറയുന്നത്.
ഫോൺ ഉപയോഗിക്കരുത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. ചെയ്യേണ്ട കാര്യങ്ങളാണ് രസകരം, എന്നെത്തന്നെ നോക്കിയിരിക്കണം, എന്നെ നിർലോഭം കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അല്ലി എഴുതിവച്ചിരിക്കുന്നത്.
“അല്ലിമോളുടെ നിയമങ്ങളൊക്കെ പാലിച്ച് നിന്നാൽ രണ്ടാൾക്കും വീട്ടിൽ താമസിക്കാം, അല്ലേൽ വീട്ടിൽ നിന്ന് ഇറക്കിവിടാൻ സാധ്യതയുണ്ടെന്നാണ്,” ചില രസികർ കമന്റ് ചെയ്തിരിക്കുന്നത്.
Read more: ഞങ്ങൾ പറയുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ട്; അല്ലിയുടെ കോവിഡ് കുറിപ്പുമായി സുപ്രിയ