Latest News

അല്ലി കൂട്ടുകാരിക്കൊപ്പം കളിച്ച് തിമിർക്കുകയാണ്; വീഡിയോ പങ്കുവച്ച് സുപ്രിയ

സുപ്രിയ പങ്കുവച്ച മകളുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി പൃഥ്വിരാജും എത്തി

Prithviraj, Supriya Menon, daughter ally, മകൾ അല്ലി, പൃഥ്വിരാജ്, സുപ്രിയ, Indian express malayalam, IE Malayalam

കോവിഡ് വ്യാപനം തടയാനുള്ള അടച്ചിടലിന്റെ ഭാഗമായി സ്കൂളുകൾക്കും അവധിയാണ്. കുട്ടികൾ അവധിക്കാലം പോലെയാണ് ഈ ദിവസങ്ങൾ ആഘോഷിക്കുന്നത്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃത എന്ന അല്ലിയും വ്യത്യസ്തയല്ല. കൂട്ടുകാരിയ്‌ക്കൊപ്പം കളിക്കുന്ന അല്ലിയുടെ വീഡിയോ സുപ്രിയയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാല്യകാല കളികൾ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്.

Read More: ദാദ ഇന്ന് വരുമോ? ആകാംക്ഷയോടെ അല്ലിമോൾ കാത്തിരിക്കുന്നു, ഞാനും: സുപ്രിയ

സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. ജോർദാനിലുള്ള പൃഥ്വി ഭാര്യയേയും മകളേയും ഏറെ മിസ്സ് ചെയ്യുന്നുണ്ടെന്ന് വ്യക്തം.

View this post on Instagram

Childhood games!#Hopscotch#Ally&Mirai#friendship

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിപ്പോയി. പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് സുപ്രിയ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു.

“എല്ലാം ദിവസവും എന്റെ മകൾ എന്നോട് ലോക്ക്ഡൗൺ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോൾ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാൻ,” സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നടനും സംവിധായകനുമടക്കം 58 അംഗ സംഘമാണ് ജോർദാനിൽ കുടുങ്ങിപോയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായി.

നേരത്തെ താരദമ്പതികളുടെ ഒമ്പതാം വിവാഹ വാർഷികത്തിന് നല്ലപാതിക്ക് ആശംസകളറിയിച്ച് പൃഥ്വിരാജും പോസ്റ്റിട്ടിരുന്നു. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithwirajs wife supriya posts daughter allys video

Next Story
നിങ്ങൾക്ക് വേണ്ടി ചിലപ്പോൾ ലോകം ഗൂഢാലോചന നടത്തും; ‘ലൂക്ക’ ഓർമകളിൽ അഹാന കൃഷ്ണAhaana Krishna, അഹാന കൃഷ്ണ, Ahaana Krishna photos, Ahaana Krishna luka, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com