വളര്‍ത്തുനായ ‘പിന്നാമ്പുറം’ കാണിക്കുന്നെന്ന് പൃഥ്വിയുടെ പരാതി; ‘കേസ് കൊടുക്കണം പിള്ളേച്ചോ’ എന്ന് ആരാധകര്‍

തന്റെ നായയെ കുറിച്ച് പരാതി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍

നായകളോട് ഏറെ പ്രിയമുളളയാളാണ് നടന്‍ പൃഥ്വിരാജ്. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതില്‍ താന്‍ ആനന്ദം കണ്ടെത്താറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ തന്റെ നായയെ കുറിച്ച് പരാതി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍. സംഗതി മറ്റൊന്നും അല്ല. പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെന്നാണ് പൃഥ്വിയുടെ പരാതി.

ലോയിഡ് എന്ന പട്ടി തിരിഞ്ഞു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് പൃഥ്വി ഇത് സംബന്ധിച്ച് കുറിപ്പെഴുതിയത്. പട്ടിയുടെ ചിത്രം എടുക്കാനായി ഫോട്ടോ എടുക്കുമ്പോഴൊക്കെ അത് തിരിഞ്ഞ് നില്‍ക്കുന്നുവെന്നാണ് പൃഥ്വിയുടെ പരാതി. തന്റെ പിന്‍ഭാഗം മനോഹരമാണെന്ന് കരുതിയാകാം അങ്ങനെ ചെയ്യുന്നതെന്ന് നടന്‍ പറയുന്നു. എന്നാല്‍ രസകരമായ കമന്റുകളുമായാണ് ആരാധകര്‍ പൃഥ്വിയുടെ പോസ്റ്റിന് മറുപടി നല്‍കുന്നത്.

‘ഇതാണ് ലോയിഡ്. അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്പോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത്. അവന്റെ പിന്‍ഭാഗം മനോഹരമാണെന്നായിരിക്കും കരുതുന്നത്. ഞാനും അത് തന്നെ അംഗീകരിക്കേണ്ടി വരും,’ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പട്ടി തിരിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് പൃഥ്വിയുടെ വാക്കുകള്‍. രസകരമായ കമന്റുകളുമായാണ് പൃഥ്വിയുടെ പോസ്റ്റിനെ ആരാധകര്‍ സ്വീകരിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithwiraj has a complaint about his dog fans give witty replays

Next Story
ബച്ചൻ കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കളഞ്ഞു പോയ നാൾ: കുട്ടിക്കാല സംഭവമോർത്ത് ബിഗ് ബി
The moderation of comments is automated and not cleared manually by malayalam.indianexpress.com