പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്ഫെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാലാണെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ കസേരയില്‍ ഇരിക്കുന്ന പോസ്റ്ററില്‍ മുഖം കാണിക്കുന്നില്ല. 7ാം മാസം ഏഴാമത്തെ ദിവസം വൈകിട്ട് 7 മണിക്കാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത് എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ ടോവിനോ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രം വില്ലന്‍ വേഷമായിരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ നെഗറ്റീഷ് ഷേഡ്സ് ഉള്ള കഥാപാത്രമായിരിക്കും ടോവിനോയുടേതെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് പോലും വില്ലന്‍ ഛായ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൃഥ്വിരാജിന്‍റെ അടുത്ത സുഹൃത്താണ് ടോവിനോ തോമസ്. സെവന്‍‌ത് ഡേ, എസ്ര, എന്ന് നിന്‍റെ മൊയ്തീന്‍ തുടങ്ങിയ പൃഥ്വിരാജ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ടോവിനോ ചെയ്തത്. മാത്രമല്ല, സിനിമയില്‍ ടോവിനോയുടെ ഗോഡ്ഫാദര്‍ എന്ന നിലയ്ക്കാണ് ഏവരും പൃഥ്വിയെ കാണുന്നത്.

ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുരളി ഗോപി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. മേയ് ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. അതിന് മുമ്പ് മോഹന്‍ലാലിന്‍റെ നീരാളി റിലീസാകും. ഒടിയന്‍റെ ചിത്രീകരണം പൂര്‍ത്തിയാകുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ