scorecardresearch

വ്യാജ വാര്‍ത്തകളെ തളളി പൃഥ്വിരാജ്; 'ഇത് എന്റെ സ്വപ്ന സിനിമ, മറുപ്രചരണം അടിസ്ഥാനരഹിതം'

ഒന്നില്‍ കൂടുതല്‍ വേഷപ്പകര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടേണ്ടതിനാല്‍ 2017 നവംബര്‍ ആദ്യം തൊട്ട് 2019 മാര്‍ച്ച് 31 വരെ താന്‍ ഡേറ്റ് കൊടുത്തിട്ടുണ്ടെന്നും പൃഥ്വി

ഒന്നില്‍ കൂടുതല്‍ വേഷപ്പകര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടേണ്ടതിനാല്‍ 2017 നവംബര്‍ ആദ്യം തൊട്ട് 2019 മാര്‍ച്ച് 31 വരെ താന്‍ ഡേറ്റ് കൊടുത്തിട്ടുണ്ടെന്നും പൃഥ്വി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വ്യാജ വാര്‍ത്തകളെ തളളി പൃഥ്വിരാജ്; 'ഇത് എന്റെ സ്വപ്ന സിനിമ, മറുപ്രചരണം അടിസ്ഥാനരഹിതം'

ഫയല്‍ ചിത്രം

കൊച്ചി: ബ്ലെസി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തിൽ നിന്നും പിന്മാറിയെന്ന പ്രചരണങ്ങളെ തള്ളി നടന്‍ പൃഥ്വിരാജ്. തന്റെ സ്വപ്ന ചിത്രത്തില്‍ നിന്നും താന്‍ പിന്‍മാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

Advertisment

ഒന്നില്‍ കൂടുതല്‍ വേഷപ്പകര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടേണ്ടതിനാല്‍ 2017 നവംബര്‍ ആദ്യം തൊട്ട് 2019 മാര്‍ച്ച് 31 വരെ താന്‍ ഡേറ്റ് കൊടുത്തിട്ടുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. തിരക്കഥയും ചിത്രത്തിനായി ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദഗ്ദരേയും ഒന്നിച്ചുകൂട്ടിയതായും 10 ദിവസം മുമ്പാണ് ബ്ലെസിയെ കണ്ട് ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും പൃഥ്വി പറഞ്ഞു.

താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതായുള്ള പ്രചരണങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. എന്നാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ നിന്നും പൃഥ്വി പിന്മാറി എന്നായിരുന്നു വ്യാജ വാര്‍ത്തകള്‍.

Advertisment

ഇത്തരം റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൃഥ്വി ചിത്രത്തിൽ നിന്നും പിന്മാറിയട്ടില്ലെന്നും ബ്ലെസിയും വ്യക്തമാക്കിയിട്ടുണ്ട്.

പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

I am shooting in Scotland for Adam Joan at the moment. Happened to read online that my dream film with Blessy "Aadujeevitham" has been shelved as I couldn't allot dates for it. This is totally baseless and untrue. From Nov 1st 2017 to March 31st 2019, I have allotted dates in phases for this complicated yet dream role, as the film is shot in schedules through the time span of which I have to go through multiple physical transformations. I'm sure you would have guessed what I plan to do in between these schedules..it starts with 'L'

Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: