‘ഈ പുള്ളിയെ നമ്മുടെ പ്രധാനമന്ത്രി ആക്കിയിരുന്നാൽ നന്നായിരുന്നു … ഇങ്ങനെ റെസ്റ്റ് / ലീവ് ഇല്ലാതെ പണി ചെയ്താൽ ഏതുനാടും രക്ഷപ്പെട്ടെനെ’ തുടങ്ങിയ സ്ഥിരം പരിഹാസങ്ങളുടെ അകമ്പടിയോടെ പ്രിഥ്വിരാജിന്‍റെ പുതിയ ചിത്രമായ വിമാനം തുടങ്ങി.
സിനിമയുടെ പൂജ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു കീഴെയാണ് ഇത്തരം കമന്റുകള്‍.
വിമാനം പറന്നുയരുക തന്നെ ചെയ്യും എന്ന മറുപടിയുമായി പ്രിഥ്വി ഫാന്‍സും രംഗത്തുണ്ട്.

പ്രദീപ് എം നായരുടെ ഈ കന്നിച്ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍. അംഗ വൈകല്യമുള്ള സജി എന്ന കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത്. പറക്കാന്‍ മോഹമുള്ള സജി തനിക്കു പറക്കാനും പറപ്പിക്കാനുമായി ഒരു വിമാനം സ്വന്തമായി നിര്‍മ്മിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സജിയുടെ ജീവിത കഥ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
എന്നാല്‍ ഇത് സജിയുടെ ജീവിത കഥയല്ല, അതില്‍ പ്രചോദനം ഉള്‍കൊണ്ട കഥയാണ് എന്ന് പ്രിഥ്വിരാജ് പറയുന്നു. ഈ ചിത്രത്തിനായി പ്രിഥ്വിരാജ് വിമാനം പറപ്പിക്കാന്‍ പഠിക്കുന്നു എന്നതും വാര്‍ത്തയായിരുന്നു.
പ്രിഥ്വിരാജ് കൂടാതെ നെടുമുടി വേണു, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോപി സുന്ദറിന്‍റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത് റഫീക്ക് അഹമ്മദ്. ക്യാമറ ശഹ്നാദ് ജലാല്‍, എഡിറ്റിംഗ് ബൈജു കുറുപ്പ്, കലാ സംവിധാനം ജ്യോതിഷ് ശങ്കര്‍.
മംഗലാപുരത്തിനടുത്തുള്ള ബട്കല്‍ ആണ് പ്രധാന ലൊക്കെഷന്‍.
വിമാനം പറക്കാന്‍ ഒരുങ്ങുമ്പോള്‍ വിനീത് ശ്രീനിവാസന്‍റെ എബി, സമാനമായ കഥയുമായി ഈ മാസം 23നു തിയേറ്ററിലെത്തും. സന്തോഷ് ഏച്ചിക്കാനതിന്‍റെ തിരക്കഥയില്‍ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് എബി.