ശ്യാമപ്രസാദിന്‍റെ പുതിയ ചിത്രം ഹേയ് ജൂഡിലെ നിവിന്‍ പോളിയുടെ പ്രകടനത്തെ അഭിനന്ദിച്ച് പൃഥ്വിരാജ്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൃഥ്വി നിവിന്‍റെ അഭിനയത്തെ പുകഴ്ത്തിയതു. നിവിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ജൂഡ്. ജൂഡിനെ നിവിന്‍ അവതരിപ്പിച്ച രീതി തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും പൃഥ്വി പറഞ്ഞു. ഇതിനു മറുപടിയുമായി നിവിനും രംഗത്തെത്തി. ഒപ്പം ഹേയ് ജൂഡിന്‍റെ പുതിയ ടീസറും പൃഥ്വിക്കായി പങ്കുവെച്ചു

കഴിഞ്ഞയാഴ്ചയാണ് ഹേയ് ജൂഡ് റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിവിന്‍റെ കരിയറിലെ മികച്ച വേഷമാണ് ഹേയ് ജൂഡിലേത് എന്നാണ് നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രതികരണം.

തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഹേയ് ജൂഡ്. ചിത്രത്തില്‍ ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദീഖ്, വിജയ് മേനോന്‍, നീന കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ