Prithviraj’s Theerppu gets OTT release date: ഏറെ പ്രേക്ഷക പ്രശസ്തി നേടിയ കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച തീര്‍പ്പ് ഒടിടിയിലേക്ക്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ സെപ്തബംര്‍ 30ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നു.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തല്‍വാര്‍ തുടങ്ങി വന്‍താരനിര അണിനരന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. മുരളി ഗോപി രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സുനില്‍ കെ.എസ്. ആണ് ക്യാമറ.
അക്കാഡിയോ സാകേത് (Accadio Saket) എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് ‘തീർപ്പ്’ പറയുന്നത്. നാല് ബാല്യകാല സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയും തുടര്‍ന്നു നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് ചിത്രത്തിനാധാരം. ഒരു രാത്രിയില്‍ നടക്കുന്ന തീര്‍ത്തും അപ്രതിക്ഷിത സംഭവങ്ങളും, നാലുപേരുടെയും ഭൂതകാലം അതുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നും തീര്‍പ്പ് പറയുന്നു.