scorecardresearch

പൃഥ്വിരാജിന് രണ്ടു മാസം വിശ്രമം; 'എമ്പുരാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങൾ അനിശ്ചിതത്വത്തിൽ

വിലായത്ത് ബുദ്ധൻ, ഗുരുവായൂർ അമ്പലനടയിൽ എന്നിവയാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങൾ

വിലായത്ത് ബുദ്ധൻ, ഗുരുവായൂർ അമ്പലനടയിൽ എന്നിവയാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങൾ

author-image
Entertainment Desk
New Update
Prithviraj| Prithviraj Accident| Prithviraj latest

ഷൂട്ടിങ്ങിനിടെ സിനിമ താരം പൃഥ്വിരാജിന് പരിക്കേറ്റു, Photo: Entertainment Desk/ Instagram

ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തിന് കീ ഹോൾ സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർന്ന് പൂർണ ആരോഗ്യവാനാകുവാൻ രണ്ടു മാസത്തെ വിശ്രമവും ആവശ്യമാണ്.

Advertisment

ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഞായറാഴ്ച്ച മറയൂരിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടം. ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനം ചിത്രീകരിച്ചുകൊണ്ടിരിക്കെയാണ് പരുക്കേറ്റത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

പൃഥ്വിരാജിന് രണ്ടു മാസം വിശ്രമം നിർദ്ദേശിച്ചെന്നിരിക്കെ അനവധി ചിത്രങ്ങളും അനിശ്ചിതത്ത്വത്തിലാവുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപകടം. മാത്രമല്ല പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങും നീട്ടിവയ്ക്കേണ്ടി വരും.

Advertisment

ലൂസിഫറിന്റെ സഹസംവിധാനും സംവിധായകൻ സച്ചിയുടെ ശിഷ്യനുമാണ് ജയൻ നമ്പ്യാർ. ഇന്ദു ഗോപന്റെ വിലയാത്ത് ബുദ്ധൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മറയൂരിലെ ചന്ദന കാടുകളിലാണ് കൂടുതലും ഷൂട്ടിങ്ങ്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: