മലപ്പുറത്തിന്റെ ഫുട്ബോൾ കമ്പവും നിഷ്കളങ്കമായ സ്നേഹവം വെള്ളിത്തിരയിലെത്തിച്ച ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഒരു അത്യുഗ്രന്‍ ഗോളടിച്ച് കയറിയവരാണ് സക്കരിയ മുഹമ്മദും മുഹ്സിന് പെരാരിയും. മുഹ്സിന് തിരക്കഥയൊരുക്കി സക്കരിയ സംവിധാനം ചെയ്ത ചിത്രം ഏറ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയതാണ്. കേരളത്തിനകത്തും പുറത്തും രാജ്യത്തിനു പുറത്തും ഒട്ടനവധി പുരസ്കാരങ്ങളും നേടി. ഈ ടീമിനൊപ്പം പൃഥ്വിരാജും കൂടി ചേര്‍ന്നാല്‍ എങ്ങനെയിരിക്കും?
മൂവരും ഒന്നിക്കുന്നു എന്ന സൂചനയാണോ സക്കരിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ഫോട്ടോ നല്‍കുന്നത് എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. എന്തായാലും മൂന്നുപേരും ഒന്നിച്ചൊരു സിനിമ പ്രേക്ഷര്‍ ആഗ്രഹിക്കുന്നുണ്ട് എന്ന കാര്യം കമന്റുകളില്‍ നിന്നും വ്യക്തമാണ്. എല്ലാവര്ക്കും അറിയേണ്ടത് അത്തരത്തിലൊരു ചിത്രം വരുന്നുണ്ടോ എന്ന കാര്യമാണ്. എന്തായാലും അതേക്കുറിച്ചൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ‘എമ്പുരാന്’ എന്നാണ് രണ്ടാം ഭാഗത്തിന് പേരു നല്‍കിയിരിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കി മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്.
Read More: ആരാധകലോകം കാത്തിരിക്കുന്ന ‘എമ്പുരാന്’ ആര് ?: പൃഥ്വിരാജ് പറയുന്നു
‘More than a King..less than a God!Coming…SOON ENOUGH!’ എന്നാണു സംവിധായാകൻ തന്റെ നായകനെ വിശേഷിപ്പിക്കുന്നത്. ‘രാജാവിന് മുകളിൽ, ദൈവത്തിനു താഴെ’ എന്നർത്ഥം വരുന്ന വരികളാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ചേർത്തിരിക്കുന്നത്. എന്തായാലും നായകകഥാപാത്രത്തെയാണ് അത് വിശേഷിപ്പിക്കുന്നത് എന്നതിൽ സംശയമില്ല.
ഇതിനു മുൻപൊരു അവസരത്തിലും പൃഥ്വിരാജ് ‘എമ്പുരാനെ’ക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ‘ലൂസിഫർ’ റിലീസ് വേളയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കു വച്ച് കൊണ്ടാണ് പൃഥ്വിരാജ് അത് പറഞ്ഞത്.
അതേസമയം ‘കാക്ക 921’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മുഹ്സിനും സക്കരിയയും നിലവിൽ. കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്സിന് പെരാരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാക്ക 921നുണ്ട്. സക്കരിയ മുഹമ്മദും മുഹ്സിനും ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഫെയ്സ്ബുക്കിലൂടെ മുഹ്സിന് തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.