വെയ്റ്റ്‌ലിഫ്റ്റിങ്ങുമായി പൃഥ്വിരാജ്; കൈയടിച്ച് ആരാധകർ

140 കിലോഗ്രാമാണ് ഉയർത്താനുണ്ടായിരുന്നത്

Prithviraj, Prithviraj photos, പൃഥ്വിരാജ്, Indian express malayalam, IE malayalam

തന്റെ വർക്കൗട്ട് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള താരമാണ് പൃഥ്വിരാജ്. താരത്തിന്റെ വർക്കൗട്ട് വീഡിയോകളും ഫൊട്ടോകളും വൈറലാവുകയും ചെയ്യാറുണ്ട്. പുതിയ ഒരു വർക്കൗട്ട് വീഡിയോ ആണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഏറ്റവും ഒടുവിൽ  പങ്കുവച്ചിട്ടുള്ളത്. 140 കിലോഗ്രാം ഉയർത്താനുള്ള ശ്രമത്തിന്റെ വീഡിയോ ആണ് പൃഥ്വി പങ്കുവച്ചത്. താരം ശാരീരികാരോഗ്യത്തിനായി നൽകുന്ന ശ്രദ്ധയെ അഭിനന്ദിച്ച് നിരവധി പേർ ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

മലയാള സിനിമയിൽ ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം. അടുത്തിടെ  പൃഥ്വിരാജ് പങ്കുവച്ച വർക്ക് ഔട്ട് ഫോട്ടോയും അതിന് ടൊവിനോ നൽകിയ കമന്റും  സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More: അല്ലി തിരക്കിലാണ്; ചിത്രം പങ്കുവെച്ച് പൃഥ്വി

‘മൺഡേ മോട്ടിവേഷൻ’ എന്ന ഹാഷ് ടാഗോടെ പൃഥ്വി പങ്കുവച്ച ചിത്രത്തിന് ‘അമ്പോ.. പൊളി’ എന്നാണ് ടൊവിനോ കമന്റ് നൽകിയത്. :വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ,” എന്നാണ് ടൊവിനോയ്ക്ക് പൃഥ്വി നൽകിയ മറുപടി. “ഉറപ്പായിട്ടും, ഞാനും അപ്പനും റെഡി,” എന്ന് ടൊവിനോയും മറുപടി കൊടുത്തിട്ടുണ്ട്.

 

View this post on Instagram

 

When you stop dieting and exercising and start eating and training! #mondaymotivation

A post shared by Prithviraj Sukumaran (@therealprithvi) on

Prithviraj, tovino thomas

‘ആടുജീവിത’ത്തിന്റെ ജോർദാൻ ലൊക്കേഷനിൽ നിന്നും തിരിച്ചെത്തിയതു മുതൽ പൃഥ്വിരാജ് വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ‘ആടുജീവിത’ത്തിനായി 20 കിലോയോളം ഭാരം കുറച്ച പൃഥ്വി ശരീരം പൂർവസ്ഥിതിയിലേക്കാക്കാനുള്ള ശ്രമങ്ങളും നടത്തി.ജോർദാനിൽ നിന്നെത്തി ക്വാറന്റൈനിൽ പ്രവേശിച്ച ഉടനെ തന്നെ പൃഥ്വി വർക്ക് ഔട്ട് പുനരാരംഭിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj workout video instagram

Next Story
പറയൂ, പറയൂ, ഇത് പ്രാർത്ഥനയോ അതോ നക്ഷത്രയോ; പൂർണിമ ചോദിക്കുന്നുpoornima indrajith, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com