മലയാള സിനിമയിൽ ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളിൽ രണ്ടുപേരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രണ്ടുപേരും. പൃഥ്വിരാജ് പങ്കുവച്ച വർക്ക് ഔട്ട് ഫോട്ടോയും അതിന് ടൊവിനോ നൽകിയ കമന്റുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘മൺഡേ മോട്ടിവേഷൻ’ എന്ന ഹാഷ് ടാഗോടെ പൃഥ്വി പങ്കുവച്ച ചിത്രത്തിന് ‘അമ്പോ.. പൊളി’ എന്നാണ് ടൊവിനോ കമന്റ് നൽകിയത്. :വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ,” എന്നാണ് ടൊവിനോയ്ക്ക് പൃഥ്വി നൽകിയ മറുപടി. “ഉറപ്പായിട്ടും, ഞാനും അപ്പനും റെഡി,” എന്ന് ടൊവിനോയും മറുപടി കൊടുത്തിട്ടുണ്ട്.

 

View this post on Instagram

 

When you stop dieting and exercising and start eating and training! #mondaymotivation

A post shared by Prithviraj Sukumaran (@therealprithvi) on

Prithviraj, tovino thomas

Read more: എന്റെ മാത്രം സുന്ദരൻ… പൃഥ്വി‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവച്ച് സുപ്രിയ

കഴിഞ്ഞ ദിവസം, ടൊവിനോയും ടോവിനോയുടെ അപ്പച്ചൻ അഡ്വ: ഇല്ലിക്കൽ തോമസും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

“എന്റെ അച്ഛൻ. വഴികാട്ടി, ഉപദേഷ്ടാവ്, മോട്ടിവേറ്റർ, തീരുമാനമെടുക്കുന്നയാൾ, ഒപ്പം വർക്ക് ഔട്ട് പാർട്ണറും. ഇടതുവശത്തെ നെഞ്ചിനു മുകളിലുള്ള ആ എക്സ്ട്രാ മസിൽ 2016ൽ വെച്ച പേസ് മേക്കറാണ്, എന്നാൽ അതിനുശേഷം അദ്ദേഹം ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ചെയ്തത്,” ചിത്രം പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചതിങ്ങനെ.

ലോക്ക്ഡൗൺ കാലത്ത് ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ടൊവിനോ. ഇടയ്ക്കിടെ വർക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളും ടൊവിനോ പങ്കുവയ്ക്കാറുണ്ട്.

‘ആടുജീവിത’ത്തിന്റെ ജോർദ്ദാൻ ലൊക്കേഷനിൽ നിന്നും തിരിച്ചെത്തിയതു മുതൽ പൃഥ്വിരാജും വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ‘ആടുജീവിത’ത്തിനായി 20 കിലോയോളം ഭാരം കുറച്ച പൃഥ്വി ഇപ്പോൾ ശരീരം പൂർവ്വസ്ഥിതിയിലേക്ക് ആക്കികൊണ്ടിരിക്കുകയാണ്. ജോർദ്ദാനിൽ നിന്നെത്തി ക്വാറന്റൈനിൽ പ്രവേശിച്ച ഉടനെ തന്നെ പൃഥ്വി വർക്ക് ഔട്ട് പുനരാരംഭിച്ചിരുന്നു.

Read more: സോഷ്യൽ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്; വിമർശകന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ടൊവിനോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook