Latest News

അച്ഛന്റെ തോളിൽ കൈവച്ച് പൃഥ്വി; ഇങ്ങനെ കാണാൻ ഏറെ ആഗ്രഹമെന്ന് സുപ്രിയ

ശ്രദ്ധ നേടി സുപ്രിയയുടെ കുറിപ്പ്

Prithviraj, പൃഥ്വിരാജ്, Sukumarn, Sukumaran death anniversary, Indrajith,ഇന്ദ്രജിത്, prithviraj family, Prithviraj with sukumaran

ഇന്നലെയായിരുന്നു നടൻ സുകുമാരന്റെ 24-ാം ചർമവാർഷികം. മക്കളുടെ അഭിനയ അരങ്ങേറ്റത്തിനു സാക്ഷിയാവാനോ മക്കൾ പൃഥ്വിയും ഇന്ദ്രജിത്തും മലയാളസിനിമാലോകത്ത് സ്വന്തം ഇരിപ്പിടങ്ങൾ സ്വന്തമാക്കുന്നത് കാണാനോ ഭാഗ്യം ലഭിക്കാതെ പോയൊരു അച്ഛൻ കൂടിയാണ് സുകുമാരൻ.

ഇപ്പോഴിതാ, പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്. തനിക്കൊപ്പം വളർന്ന മകനൊപ്പം നിൽക്കുന്ന സുകുമാരന്റെ ഒരു ചിത്രമാണിത്.

മുസാമിൽ എന്ന കലാകാരൻ വരച്ച ഡിജിറ്റൽ പെയിന്റിംഗിനു നന്ദി പറയുകയാണ് സുപ്രിയ. ഒപ്പം, അവരെ താനെപ്പോഴും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും സുപ്രിയ കുറിക്കുന്നു.

ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്ന സുകുമാരൻ സിനിമാലോകത്തെയും ഒരു വിപ്ലവകാരി തന്നെയായിരുന്നു. കോളേജ് അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് സുകുമാരൻ സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. എംടിയുടെ നിർമാല്യമായിരുന്നു ആദ്യചിത്രം. പിന്നീടങ്ങോട്ട് മലയാളസിനിമയിൽ തന്റേതായ ഒരിടം തന്നെ ഈ അതുല്യനടന് കണ്ടെത്താനായി. ജയൻ, സുകുമാരൻ, സോമൻ ഈ ത്രയങ്ങൾ ഒന്നിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ പിറന്നു.

Read more: അച്ഛനും ഏട്ടനും; അമൂല്യമായ ചിത്രം, നന്ദി പറഞ്ഞ് പൃഥ്വി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj with sukumaran digital painting by fans supriya insta post

Next Story
അന്നെനിക്ക് സ്പോർട്സിനോടായിരുന്നു പ്രണയം; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?Akshay Kumar, Akshay Kumar childhood photo, Akshay Kumar highest paid Bollywood actor
The moderation of comments is automated and not cleared manually by malayalam.indianexpress.com