ഉപാധികളില്ലാത്ത സ്നേഹം എന്ന വാക്കിന്റെ പര്യായമാണ് നായക്കുട്ടികൾ. കൊടുക്കുന്ന സ്നേഹവും കരുതലും നൂറിരട്ടിയായി തിരിച്ചു തരുന്നവർ. സ്നേഹം കൊണ്ട് മനുഷ്യരുടെ ഹൃദയത്തെ സ്പർശിക്കുന്ന വളർത്തുമൃഗങ്ങളുടെ കഥകൾ നമ്മളോരോരുത്തരും കേട്ടുകാണും. നടൻ പൃഥ്വിരാജിനുമുണ്ട് വീട്ടിലെ ഒരംഗത്തെ പോലെ താരം പരിപാലിക്കുന്ന ഒരു നായക്കുട്ടി, സോറോ എന്ന ഡാഷ്ഹണ്ട് ഡോഗ്.
മൂന്നുമാസത്തോളമായി ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിലായിരുന്നു പൃഥ്വിരാജ്. തിരികെയെത്തിയ പൃഥ്വിയെ വരവേൽക്കുന്ന സോറോയുടെ ചിത്രമാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
മുൻപും സോറോയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.
മുൻപ് സോറോയുടെ ജന്മദിനത്തിൽ സുപ്രിയ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയ്ക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നാണ് സുപ്രിയയുടെ ആശംസ. “എന്റെ ചെടികളും ഊഞ്ഞാലും കടിക്കുന്നത് ദയവായി നിർത്തണം.”

പൃഥ്വിയുടെയും സുപ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകർക്കും പരിചിതമാണ് സോറാേ.
Read more: ‘ദാസപ്പോ, എന്നെ ശരിക്കുമൊന്ന് നോക്കിയേ’; വെയിൽ കാഞ്ഞ് പൃഥ്വിയുടെ സോറോ, കമന്റുമായി ആരാധകർ