നടി മല്ലിക സുകുമാരന്റെ പിറന്നാളാണിന്ന്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പൃഥ്വിരാജ്. കുട്ടിക്കാലത്തെയും ഇപ്പോഴത്തേയും ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി അമ്മയ്ക്ക് ആശംസകൾ അറിയിച്ചത്. അതിന് താഴെ നിരവധി പേർ മല്ലികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നെത്തി. പൃഥ്വിക്ക് പുറമേ സുപ്രിയയും പൂർണിമയുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ആശംസകൾ നേർന്നു.

മക്കൾക്കും മരുമക്കൾക്കുമൊക്കെ റോൾ മോഡൽ തന്നെയാണ് മല്ലിക എന്ന അമ്മ. ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര്.

View this post on Instagram

Happy Birthday Amma!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

View this post on Instagram

Happy birthday Amma

A post shared by Prithviraj Sukumaran (@therealprithvi) on

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.

Read More: International Women’s Day 2017: രാജു അവന്റെ മനസ്സിൽ തട്ടിയാണ് അത് പറഞ്ഞത്: മല്ലിക സുകുമാരൻ

തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

Read More: പിറന്നാള്‍ ദിനത്തില്‍ പൃഥിരാജിനോട് അമ്മ മല്ലിക സുകുമാരന് പറയാനുള്ളത്

കെ. കെ രാജീവിന്റെ ‘പെയ്തൊഴിയാതെ’ എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. ‘ഇന്ദുമുഖി ചന്ദ്രമതി’ തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പി പി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു.

ദോഹയിൽ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോൾ. സ്‌പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണുമൊക്കെയാണ് മല്ലിക സുകുമാരൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook