അത്ഭുതപ്പെടുത്തുന്ന നടനായി തൂടരൂ; ഫഹദിനോട് പൃഥ്വി

ഫഹദിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Prithviraj, Fahad Fazil, Fahadh Faasil, Nazriya, prithviraj, Happy Birthday Fahadh Fazil, Happy Birthday Fahadh Faasil, ഫഹദ് ഫാസിൽ, ഫഹദ് ഫാസിൽ ജന്മദിനം, FaFa birthday, Fahad birthday, Fahad birthday wishes, Fahad films, Nazriya, Nazriya Fahad photos, Fahad Nazriya photos, ie malayalam, indian express malayalam

മലയാളത്തിന്റെ പ്രിയതാരം ഫഹദിന്റെ 39-ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജ്. “ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ ആവട്ടെ,” പൃഥ്വി കുറിക്കുന്നു.

Read more: എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യൻ; ഫഹദിനെ കുറിച്ച് നസ്രിയ

സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ഫഹദും പൃഥ്വിയും. വ്യക്തികൾ തമ്മിൽ മാത്രമല്ല, കുടുംബാംഗങ്ങളിലേക്കും നീളുന്ന ഇഴയടുപ്പം. ദുൽഖറും പൃഥ്വിയും നസ്രിയയും ഫഹദുമെല്ലാം ഇങ്ങനെ ഹൃദയബന്ധം കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചങ്ങാതിക്കൂട്ടമാണ്.

സമയം കിട്ടുമ്പോഴെല്ലാം പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാറില്ല ഈ ചങ്ങാതികൾ. ദുൽഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ. അമാലിന് ആവട്ടെ, പ്രിയപ്പെട്ട കൂട്ടുകാരിയും. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ഈ താരങ്ങൾ സംസാരിക്കാറുണ്ട്.

Read more: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയോട് നസ്രിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj wishes fahadh faasil happy birthday

Next Story
തങ്ക കൊലുസല്ലേ, കുറുകും കുയിലല്ലെ; വൈറലായി മഞ്ജു വാര്യരുടെ ഡാൻസ്, ത്രോബാക്ക് വീഡിയോManju Warrier, Manju Warrier dance video, Manju Warrier photos, Manju Warrier childhood photos, മഞ്ജു വാര്യർ
The moderation of comments is automated and not cleared manually by malayalam.indianexpress.com