ഫഹദ് ഫാസിലുമായുളള വിവാഹശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ മലയാള സിനിമയിലേക്ക് മടങ്ങിവരികയാണ്. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്. പാർവതിയും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. നസ്രിയയുടെ 22-ാം പിറന്നാളാണ് ഇന്ന്. തന്റെ കുഞ്ഞനുജത്തിക്ക് പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.

നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെപ്പോലെയാണെന്നും നസ്രിയയെ പരിചയപ്പെട്ടതുമുതൽ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ ഉണ്ടായിരുന്നതെന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. നസ്രിയയെ കുഞ്ഞനുജത്തി എന്നു വിളിച്ചുതന്നെയാണ് പൃഥ്വി പിറന്നാൾ ആശംസ നേർന്നിരിക്കുന്നതും.

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്റിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്നു. ദുൽഖർ സൽമാൻ നായകനായ ബാംഗ്ലൂർ ഡെയിസിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രം വമ്പൻ വിജയമായിരുന്നു. അഞ്ജലി മേനോൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ