Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

താടിക്കാരനെ മിസ്സ് ചെയ്യുന്നേ; പൃഥ്വി വീട്ടിലില്ലാത്ത സങ്കടത്തിൽ സുപ്രിയ

“ഡാ താടി കൊരങ്ങാ” എന്നായിരുന്നു ജയസൂര്യയുടെ കമന്റ്. അതിന് മറുപടിയായി “കൂടണ്ടേ” എന്ന് പൃഥ്വിരാജും മറുപടി നൽകി.

Prithviraj Sukumaran, പൃഥ്വിരാജ്, prithviraj family, പൃഥ്വിരാജിന്റെ കുടുംബം, ഭാര്യ, സുപ്രിയ, prithviraj family photos, prithviraj wife, prithviraj daughter, iemalayalam, ഐഇ മലയാളം

മലയാള സിനിമയുടെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയം, നിര്‍മാണം, സംവിധാനം തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം പ്രതിഭ തെളിയിച്ചവര്‍. പുതിയ സിനിമാ സംരംഭങ്ങളില്‍ അവര്‍ മുന്നേറുന്നത് ആഘോഷിക്കുന്നത് പോലെ തന്നെ ഇവരുടെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്.

രണ്ടു മാസമായി സിനിമാ തിരക്കുകളും ചിത്രീകരണവുമൊക്കെയായി പൃഥ്വി വീട്ടിലില്ല. അതിന്റെ സങ്കടത്തിലാണ് സുപ്രിയ. പൃഥ്വിയോടൊപ്പം ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത സെൽഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സുപ്രിയ ഇക്കാര്യം പറയുന്നത്. കട്ടത്താടിയുള്ള ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിൽ. ഷൂട്ടിങിനായി വീട്ടിൽ നിന്നും രണ്ടുമാസമായി വിട്ടു നിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു എന്നാണ് സുപ്രിയ പറയുന്നത്. സുപ്രിയയുടെ പോസ്റ്റിന് താഴെ കമന്റുമായി നടൻ ജയസൂര്യയും എത്തി. “ഡാ താടി കൊരങ്ങാ” എന്നായിരുന്നു ജയസൂര്യയുടെ കമന്റ്. അതിന് മറുപടിയായി “കൂടണ്ടേ” എന്ന് പൃഥ്വിരാജും മറുപടി നൽകി.

ഭാര്യാഭർത്താന്മാർ എന്നതിനപ്പുറം നല്ല സുഹൃത്തുക്കൾ കൂടിയാണ് സുപ്രിയയും പൃഥ്വിയും. സുപ്രിയയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പഴയ ഒരു അഭിമുഖത്തിൽ പൃഥ്വി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ അടുത്തിടെ സുപ്രിയ തന്നെ പങ്കുവച്ചിരുന്നു.

“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ,” എന്നാണ് പൃഥ്വിരാജ് വീഡിയോയിൽ​ പറയുന്നത്.

കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

Read More: എന്റെ വീഴ്‌ചകളും വേദനകളും കണ്ടത് അവൾ മാത്രമാണ്; സുപ്രിയയെക്കുറിച്ച് പൃഥ്വിരാജ്

“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടുകൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടുപേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.

പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ടുപോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj wife supriya menon says she is missing him

Next Story
തമിഴ് സംസാരിക്കാന്‍ പേടിയാണെന്ന് പറഞ്ഞിട്ട് പയറുപോലെയല്ലേ സംസാരിക്കണേ!
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express