ഒരു ഹായ് കിട്ടുമോയെന്ന് ആരാധകൻ; ഞാൻ തന്നാൽ മതിയോയെന്ന് സുപ്രിയ

ഫൊട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരു കമന്റും അതിനു സുപ്രിയ നൽകിയ മറുപടിയും രസകരമാണ്

prithviraj, supriya menon, ie malayalam

ആടുജീവിതം സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി ജോർദാനിൽനിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. പൃഥ്വിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഹോം ക്വാറന്രൈനും പ്രധാനമാണെന്നു പറഞ്ഞ താരം ഭാര്യ സുപ്രിയയുടെയും മകളുടെയും അടുത്തേക്കല്ല പോയത്. തോപ്പുംപടിയിൽ സ്വന്തം ഫ്ലാറ്റിനടുത്തു തന്നെ, മറ്റൊരിടത്താണ് പൃഥ്വി ഹോം ക്വാറന്റൈനിൽ കഴിയുന്നത്. പൃഥ്വി വീട്ടിൽ തിരികെ എത്തുന്നതും കാത്തിരിക്കുകയാണ് സുപ്രിയയും മകളും.

Read Also: കോവിഡില്ല, എന്നാലും ക്വാറന്റൈൻ പൂര്‍ത്തിയാക്കും: പൃഥ്വിരാജ്

പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളിൽ ഇരുവരും ഒന്നിച്ചുളള പഴയകാല ഫൊട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിട്ടുണ്ട്. 2011 ൽ എടുത്തൊരു ചിത്രമാണ് സുപ്രിയ ഇന്നു ഷെയർ ചെയ്തത്. ഹൈദരാബാദിൽ നടന്ന ‘ഉറുമി’ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക് ലോഞ്ച് പരിപാടിക്കിടയിൽനിന്നുളളതാണ് ഫൊട്ടോ. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴുളളതാണ് ഈ ഫൊട്ടോയെന്ന് സുപ്രിയ എഴുതിയിട്ടുണ്ട്.

ഫൊട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരു കമന്റും അതിനു സുപ്രിയ നൽകിയ മറുപടിയും രസകരമാണ്. ഒരു ഹായ് കിട്ടാൻ വല്ല ചാൻസും ഉണ്ടോയെന്നായിരുന്നു ആരാധകൻ പൃഥ്വിയെയും സുപ്രിയെയും ടാഗ് ചെയ്തുകൊണ്ട് ചോദിച്ചത്. ഇതിനു ഞാൻ തന്നാൽ മതിയോ എന്നായിരുന്നു സുപ്രിയയുടെ മറുപടി.

prithviraj, ie malayalam

മേയ്‌ 22നാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജും സംഘവും കേരളത്തിൽ തിരിച്ചെത്തിയത്. ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു പൃഥ്വിരാജും സംഘവും. ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj wife supriya menon instagram comment

Next Story
സുന്ദരിയായ ഐശ്വര്യയ്ക്കൊപ്പം ഞാൻ; ഒരു ഗാനരംഗത്തിന്റെ ഓർമയുമായി ശോഭനShobana, ശോഭന, aishwarya rai, ഐശ്വര്യ റായ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com