scorecardresearch
Latest News

പൃഥ്വിരാജ് ധരിച്ച ഈ ടീഷർട്ടിന്റെ വിലയറിയാമോ?

‘കടുവ’യുടെ പ്രമോഷന് എത്തിയതായിരുന്നു പൃഥ്വിരാജ്

Prithviraj, Prithviraj Kaduva

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് പൃഥ്വിരാജും സംഘവും. ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രമോഷനു ശേഷം ഇന്നലെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കൊച്ചിയിലും പത്രസമ്മേളനം നടത്തിയിരുന്നു.

പത്രസമ്മേളനത്തിനെത്തിയ പൃഥ്വിരാജ് ധരിച്ച ലോഗോ ടീഷർട്ടാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന കാര്യം. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡായ അലക്സാണ്ടർ മക്വീന്റെ (Alexander Mcqueen) ലോഗോ ടീഷർട്ടാണ് പൃഥ്വി ധരിച്ചത്. 14,386 രൂപയാണ് ഈ ഷർട്ടിന്റെ വില.

2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോൻ ആണ് ‘കടുവ’യിലെ നായിക. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അഭിനന്ദ് രാമാനുജം ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj wearing alexander mcqueen logo t shirt price kaduva movie release