കടു കട്ടി ഇംഗ്ലീഷാണെങ്കിലും പൃഥ്വിരാജിന്റെ പോസ്റ്റുകളെല്ലാം ആവേശത്തോടെ സ്വീകരിക്കുന്നവരാണ് സോഷ്യല്‍ മീഡിയിലുള്ളത്. താരത്തിന്റെ മിക്ക പോസ്റ്റുകളും അതില്‍ പറയുന്ന വിഷയത്തേക്കാള്‍ ഭാഷയുടെ പേരിലാണ് ഹിറ്റാകുന്നത് എന്നതാണ് സത്യം. അങ്ങനെയിരിക്കെ പൃഥ്വിയുടെ പുതിയ ട്വീറ്റ് ട്വിറ്ററിലെ ചിലരെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്.

Read More: ആരാധകർ കാത്തിരിക്കുന്ന ‘ലൂസിഫർ’ ക്യാരക്ടർ പോസ്റ്റർ എവിടെ?

മാര്‍വല്‍ സിനിമകളുടെ കട്ട ആരാധകരുടെ നെഞ്ചില്‍ കുത്തുന്നതായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. മാര്‍വല്‍ ആരാധകന്‍ തന്നെയായ പൃഥ്വിയില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല അത്തരമൊരു പ്രതികരണം. മാര്‍വലിന്റെ ഡെഡ്പൂളിനേക്കാള്‍ ‘കിക്ക് ആസ്’ സൂപ്പര്‍ ഹീറോ ഡിസിയുടെ ഹാങ്കോക്കല്ലേ എന്നതായിരുന്നു പൃഥ്വിയുടെ ട്വീറ്റ്.

പതിവ് സൂപ്പര്‍ ഹീറോകളില്‍ നിന്നും വ്യത്യസ്തനായ ഡെഡ്പൂളിന് ഒരുപാട് ആരാധകരുണ്ട്. അങ്ങനെയുള്ളവരെ അമ്പരപ്പിച്ചു കളഞ്ഞു പൃഥ്വി. തന്റെ ആറ്റിറ്റിയൂഡിന്റെ പേരിലാണ് ഡെഡ്പൂള്‍ മറ്റ് മാര്‍വല്‍ സൂപ്പര്‍ ഹീറോസില്‍ നിന്നും വ്യത്യസ്തനാകുന്നത്. ഈ ഡെഡ്പൂളല്ല ഹാങ്കോക്കാണ് ഒറിജിനല്ലെന്ന പൃഥ്വിയുടെ ട്വീറ്റ് കണ്ട കേരളത്തിലെ മാര്‍വല്‍ ആരാധകരുടെ ട്വിറ്റര്‍ പേജ് അമ്പരന്നു. ”ഞങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തല്ലേ രാജുവേട്ട’ എന്നായിരുന്നു മാര്‍വല്‍ ഫാന്‍സ് കേരളയുടെ പ്രതികരണം.

Also Read: അടി, ഇടി, ഡാൻസ്, ബഹളം: പുതിയ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്

ഇതോടെ മറുപടിയുമായി പൃഥ്വിയും രംഗത്തെത്തി. ”ഒരിക്കലും ഇല്ല സഹോ! ഒപ്പം ഉണ്ട്” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഒപ്പം കട്ട മാര്‍വല്‍ ഫാനാണ് താനെന്നും പൃഥ്വി വ്യക്തമാക്കി. അതേസമയം, ഇന്നിത് രണ്ടാമത്തെ തവണയാണ് പൃഥ്വിരാജ് മലയാളത്തില്‍ പോസ്റ്റിടുന്നത് എന്ന് കണ്ട് അമ്പരന്നിരിക്കുകയാണ് മറ്റൊരു വിഭാഗം ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook