Latest News

ജിമ്മിൽ ഒന്നിച്ച് പയറ്റി പൃഥ്വിയും ടൊവിനോയും; ചിത്രങ്ങൾ

“നിറയെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെയാണ് ഞങ്ങളുടെ ബന്ധം,” എന്നാണ് ടൊവിനോയുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ പൃഥ്വിരാജ് പറഞ്ഞത്

Prithviraj, Tovino Thomas, പൃഥ്വിരാജ്, ടൊവിനോ തോമസ്, Prithviraj Tovino Thomas friendship, Prithviraj Tovino Thomas photos, Prithviraj Tovino Thomas friendship video, Prithviraj Tovino Thomas viral photos

മലയാള സിനിമയിൽ അപൂർവ്വമായൊരു സൗഹൃദം സൂക്ഷിക്കുന്ന നടന്മാരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പൃഥ്വിയും ടൊവിനോയും തങ്ങളുടെ സോഷ്യൽ മീഡിയയിൽ ജിം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Read more: മുന്നിൽ നിന്ന് നയിക്കുന്ന പയ്യനെ കണ്ടോ?; വേലകളി വേഷത്തിൽ പൃഥ്വി

‘സയ്ദ് മസൂദും ജതിൻ രാംദാസും ഒന്നിച്ച് ജിമ്മിൽ’​ എന്നാണ് ചിത്രത്തിന് പൃഥ്വി നൽകിയ കമന്റ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രത്തിൽ ജതിൻ രാംദാസായി ടൊവിനോ എത്തിയപ്പോൾ സയ്ദ് മസൂദ് എന്ന അതിഥി വേഷത്തിൽ പൃഥ്വിയും അഭിനയിച്ചിരുന്നു.

Read more: വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ; ടൊവിനോയോട് പൃഥ്വി

“ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വച്ചു,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് ടൊവിനോ കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

“നിറയെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെയാണ് ഞങ്ങളുടെ ബന്ധം,” എന്ന് ടൊവിനോയുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത ‘മധുര 18ൽ പൃഥ്വി’ എന്ന പരിപാടിക്കിടെയാണ് പൃഥ്വി ടൊവിനോയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിച്ചത്. “ഇവനേക്കാളും ഞാനിവന്റെ അപ്പന്റെ ഫാനാണ്,” എന്ന മുഖവുരയോടെയാണ് പൃഥ്വി സംസാരിച്ചു തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’ ആണെന്നും അതിന് കാരണക്കാരനായത് പൃഥ്വിയാണെന്നും ടൊവിനോ പറഞ്ഞപ്പോഴാണ് ടൊവിനോയെ പരിചയപ്പെട്ട കഥ പൃഥ്വി ഓർത്തെടുത്തത്.

“ഒരു സിനിമാക്കഥ പോലെയാണ് അത്. സെവൻത് ഡേ’ എന്ന ചിത്രത്തിന്റെ കാസ്റ്റിങ് നടക്കുകയാണ്. ആദ്യം ആ സിനിമയിൽ ടൊവിനോയെ പ്ലാൻ ചെയ്തിരുന്നില്ല, മറ്റൊരു നടനാണ് ആ വേഷം ചെയ്യേണ്ടിയിരുന്നത്. എന്റെ സുഹൃത്താണ് ആ നടനും. എല്ലാം തീരുമാനിച്ച് ഷൂട്ട് തുടങ്ങാറായപ്പോൾ ആ നടൻ വന്നു പറഞ്ഞു, ചേട്ടാ എനിക്കൊരു വലിയ തമിഴ് സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന്. “ഓകെ, സാരമില്ല, ഇത് ഞാൻ കൈകാര്യം ചെയ്തോളാം എന്നു പറഞ്ഞ് ആ കഥാപാത്രത്തിന് പകരക്കാരനായി മറ്റൊരാളെ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെയാണ് ‘എബിസിഡി’യിൽ വില്ലനായി അഭിനയിച്ച ഒരാളുണ്ട് എന്നറിയുന്നത്. അതൊന്നു കണ്ടുനോക്കാം എന്നു കരുതി. ഞാൻ ‘എബിസിഡി’ കാണുന്നത് ശരിക്കും ടൊവിനോയെ കാണാൻ വേണ്ടിയാണ്.”

Read more: ഈ കളി കൊള്ളാമെന്ന് പൃഥ്വി; പഠിക്കുന്ന കാലം മുതലുള്ള ശീലമാണെന്ന് ടൊവിനോ

‘സെവൻത് ഡേയിൽ എനിക്ക് ഇവനെ ഇഷ്ടമായി. നല്ലൊരു ആക്ടറാണെന്നു തോന്നി. പിന്നീട് ‘എന്ന് നിന്റെ മൊയ്തീൻ’ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വന്നത് ടൊവിനോയുടെ മുഖമാണ്. ഒരാളുടെ തീരുമാനം മാറിയപ്പോൾ വേറൊരാളുടെ ജീവിതത്തിൽ ഒരു പ്രധാന സിനിമ കിട്ടുക, ഇതൊക്കെ കരിയറിലെ തന്നെ ഒരു മാജിക് ആണ്.”

“സെവൻത് ഡേയിൽ ടൊവിനോ കാസ്റ്റ് ചെയ്യപ്പെട്ടു എന്നതുമാത്രമാണ് ഭാഗ്യം. അവിടം മുതൽ ഇവിടെ വരെ ബാക്കിയെല്ലാം ഇവന്റെ കഴിവും കഷ്ടപ്പാടുമാണ്. ‘സെവൻത് ഡേ’യിൽ ഇവൻ ചളമായിരുന്നെങ്കിൽ ഞാനിവനെ മൊയ്തീനിൽ വിളിക്കില്ല. മൊയ്തീനിൽ മോശമായിരുന്നെങ്കിൽ ആ സിനിമ കൊാണ്ട് ഇവന് ലൈഫിൽ ഒരു ഗുണവും ഉണ്ടാവുമായിരുന്നില്ല,” ടൊവിനോയുടെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ട് പൃഥ്വി പറഞ്ഞു.

‘എന്നു നിന്റെ മൊയ്തീൻ’ തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം രാജുവേട്ടൻ വിളിച്ച് ഈ ചിത്രത്തിലെ ഏറ്റവും നല്ല രണ്ട് സീനുകളിൽ അഭിനയിക്കുന്നത് ഞാനല്ല, നീയാണ് എന്ന് എന്നോടു പറഞ്ഞു. ആ ചിത്രത്തിനു ശേഷമാണ് കണ്ടാലറിയുന്ന ഒരു നടൻ എന്നതിനപ്പുറത്തേക്ക് ആളുകൾ എന്റെ പേര് ഓർക്കാൻ തുടങ്ങിയത്,” മൊയ്തീൻ തന്ന ഭാഗ്യത്തെ കുറിച്ച് ടൊവിനോ പറഞ്ഞതിങ്ങനെ. “അതോടെയാണ് ഇവൻ ഓൾ കേരള നിരാശകാമുകൻ അസോസിയേഷൻ പ്രസിഡന്റായത്,” എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾക്ക് പൃഥ്വിയുടെ മറുപടി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj tovino thomas workout photos viral

Next Story
മലയാളികളുടെ മാമാട്ടിക്കുട്ടിയും മാളൂട്ടിയും; പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലിShalini, Shamlee, Ajith, അജിത്, Baby Shamlee, ശാലിനി, ശ്യാമിലി, Baby Shamlee latest photos, Shyamili, Baby Shyamili, Baby Shalini, Shalini, Aadvik ajith, ആദ്വിക്, Aadvik photos, Ajith and Shalini, അജിത്തും ശാലിനിയും, Ajith Shalini, അജിത് ശാലിനി, Ajith surprise party, iemalayalam, ഐഇ മലയാളം, ശാലിനി, ബേബി ശ്യാമിലി, ബേബി ശാലിനി, ബേബി ശ്യാമിലി ചിത്രങ്ങൾ, ശാലിനി ചിത്രങ്ങൾ, ശ്യാമിലി ചിത്രങ്ങൾ, Shalini ajith latest photos, Shalini latest photos
The moderation of comments is automated and not cleared manually by malayalam.indianexpress.com