scorecardresearch
Latest News

പൃഥ്വിരാജിനെ ‘ഡയറക്ടര്‍ സര്‍’ എന്നു വിളിച്ച് ടൊവിനോ

പുതിയൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

Tovino, Prithviraj, Lucifer

‘സെവന്‍ത് ഡേ’ എന്ന ചിത്രം മുതല്‍ മലയാളികള്‍ക്ക് ഇഷ്ടമുള്ള കൂട്ടുകെട്ടാണ് ടൊവിനോ തോമസിന്റേയും പൃഥ്വിരാജിന്റേയും. ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ആദ്യ ബ്രേക്ക് നല്‍കിയ കഥാപാത്രം പൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീനിലേതായിരുന്നു. മൊയ്തീനേയും കാഞ്ചനമാലയേയും മറന്നവര്‍ പോലും അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തേയും അയാളുടെ നഷ്ടപ്രണയത്തേയും മറന്നില്ല.

സിനിമയില്‍ ടൊവിനോയുടെ ഗോഡ്ഫാദര്‍ എന്ന വിശേഷണം പോലും പൃഥ്വിയ്ക്കുണ്ട്. ഇപ്പോള്‍ പൃഥ്വിരാജ് ആദ്യമായൊരു ചിത്രം സംവിധാനം ചെയ്യുമ്പോള്‍ ഒപ്പം ടൊവിനോയുമുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും ടൊവിനോ എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഏറ്റവും ഒടുവിലായി ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് ഒരു ചാരുകസേരയില്‍ കിടന്ന് തന്റെ മൊബൈല്‍ നോക്കുന്നതു കാണം. ‘വിത്ത് ഡയറക്ടര്‍ സര്‍’ എന്ന തലക്കെട്ടോടെയാണ് ടൊവിനോ ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്. പുതിയൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലായിരുന്നു. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്, ബോളിവുഡ് താരം വിവേക് ഒബ്റോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്. വണ്ടിപ്പെരിയാര്‍, കുമളി, ബെംഗളൂരു, മുംബൈ, എറണാകുളം എന്നിവയാണു മറ്റു ലൊക്കേഷനുകള്‍. സച്ചിന്‍ ഖഡേക്കര്‍, സായികുമാര്‍, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, സാനിയ ഇയ്യപ്പന്‍, താരാ കല്യാണ്‍, പ്രവീണ തോമസ് എന്നിവരും അണിനിരക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj tovino thomas lucifer mohanlal