കോവിഡിനെതിരെയുള്ള സർക്കാർ പോരാട്ടത്തിൽ സർക്കാരിനോട് കൈകോർത്ത് സിനിമാതാരങ്ങളും കൂടെയുണ്ട്. കോവിഡ് ബോധവത്കരണ പരിപാടികളിൽ എല്ലാം സജീവമായി ഇടപെടുന്ന താരങ്ങളെയാണ് കാണാൻ കഴിയുക. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന് സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിനെ കുറിച്ചുള്ള ബോധവത്കരണ ചിത്രത്തിനായി കൈകോർക്കുകയാണ് നടൻ പൃഥ്വിരാജും ടൊവിനോ തോമസും. ഷൂട്ടിനിടയിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഇരുവരും പങ്കുവച്ച ചിത്രങ്ങൾ തമ്മിലുള്ള സാമ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡ്രസ്സിംഗ് റൂമിലെ കണ്ണാടിയ്ക്കു മുന്നിൽ നിന്നാണ് ഇരുവരും സെൽഫി എടുത്തിരിക്കുന്നത്. പൃഥ്വിരാജാണ് ആദ്യം ചിത്രം പങ്കുവച്ചത്, പിന്നാലെ ഈച്ചക്കോപ്പി എന്ന ടാഗ് ലൈനോടെ ടൊവിനോയും ചിത്രം പങ്കുവച്ചു. “ഈ കളി കൊള്ളാലോ,” എന്നാണ് പൃഥ്വി ടൊവിനോയുടെ ചിത്രത്തിന് നൽകിയ കമന്റ്. പഠിക്കുന്ന കാലം മുതലുള്ള ശീലമായതുകൊണ്ടാണെന്നാണ് കമന്റിന് ടൊവിനോയുടെ മറുപടി.
View this post on Instagram
#ShootDay Public awareness film. #CovidBrigade Join the fight. #BreakTheChain
View this post on Instagram
Read more: വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ; ടൊവിനോയോട് പൃഥ്വി
കഴിഞ്ഞ ദിവസം, പൃഥ്വിരാജ് പങ്കുവച്ച വർക്ക് ഔട്ട് ഫോട്ടോയും അതിന് ടൊവിനോ നൽകിയ കമന്റും ശ്രദ്ധ നേടിയിരുന്നു. ‘മൺഡേ മോട്ടിവേഷൻ’ എന്ന ഹാഷ് ടാഗോടെ പൃഥ്വി പങ്കുവച്ച ചിത്രത്തിന് ‘അമ്പോ.. പൊളി’ എന്നാണ് ടൊവിനോ കമന്റ് നൽകിയത്. :വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ,” എന്നാണ് ടൊവിനോയ്ക്ക് പൃഥ്വി നൽകിയ മറുപടി. “ഉറപ്പായിട്ടും, ഞാനും അപ്പനും റെഡി,” എന്ന് ടൊവിനോയും മറുപടി കൊടുത്തിട്ടുണ്ട്.
View this post on Instagram
When you stop dieting and exercising and start eating and training! #mondaymotivation
ലോക്ക്ഡൗൺ കാലത്ത് ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ടൊവിനോ. ‘ആടുജീവിത’ത്തിന്റെ ജോർദ്ദാൻ ലൊക്കേഷനിൽ നിന്നും തിരിച്ചെത്തിയതു മുതൽ പൃഥ്വിരാജും വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ‘ആടുജീവിത’ത്തിനായി 20 കിലോയോളം ഭാരം കുറച്ച പൃഥ്വി ഇപ്പോൾ ശരീരം പൂർവ്വസ്ഥിതിയിലേക്ക് ആക്കികൊണ്ടിരിക്കുകയാണ്. ജോർദ്ദാനിൽ നിന്നെത്തി ക്വാറന്റൈനിൽ പ്രവേശിച്ച ഉടനെ തന്നെ പൃഥ്വി വർക്ക് ഔട്ട് പുനരാരംഭിച്ചിരുന്നു.
Read more: എന്റെ മാത്രം സുന്ദരൻ… പൃഥ്വിക്കൊപ്പമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവച്ച് സുപ്രിയ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook