scorecardresearch
Latest News

വരദരാജ മന്നാരായി പൃഥ്വിരാജ്; മാസ്സ് ലുക്ക് എന്നു ആരാധകര്‍

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാറില്‍ ‘വരധരാജ മന്നാര്‍’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്

വരദരാജ മന്നാരായി പൃഥ്വിരാജ്; മാസ്സ് ലുക്ക് എന്നു ആരാധകര്‍

കെ ജി എഫ് നേടിയ വന്‍ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രമാണ് ‘ സലാര്‍’ . പ്രഭാസ്, ശ്രുതി ഹാസന്‍, പൃഥ്വിരാജ്, ജഗ്ഗു ഭായ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ‘ വരധരാജ മന്നാര്‍’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.

ഇന്നു പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിനു ആശംസകള്‍ അറിയിച്ചു കൊണ്ടാണ് പ്രശാന്ത് നീല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. മാസ്സ് ലുക്ക്, രാജു എല്ലാ നടന്മാര്‍ക്കും മാതൃകയാണ് അങ്ങനെ നീളുന്നു പൃഥ്വിരാജിനെ അഭിനന്ദിച്ചു കൊണ്ടുളള ആരാധക കമന്റുകള്‍.

ഹോബലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2023 സെപ്തംബര്‍ 28 നാണ് റിലീസിനെത്തുക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj to act in kgf director prasanth neel film salaar prabhas shruthi haasan