/indian-express-malayalam/media/media_files/uploads/2020/06/Aashiq-Prithvi-2.jpg)
പൃഥ്വിരാജും ആഷിഖ് അബുവും കൈകോർക്കുന്നു. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം 'വാരിയംകുന്നൻ' എന്ന പേരിൽ ആഷിഖ് അബു ഒരുക്കുമ്പോൾ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. ഇക്കാര്യം പൃഥ്വി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്‌ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വർഷത്തെ ബ്രിട്ടീഷ് രാജ് ഭരണത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു വാരിയൻ കുന്നത്ത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സന്നദ്ധ ഭടന്മാരെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്.
ആഷിക് അബുവിന്റെ സിനിമകളോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് നടൻ പൃഥ്വിരാജ് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ആഷിക്കുമായി രണ്ട് സിനിമകൾ ചർച്ച ചെയ്തിരുന്നുവെന്നും അത് മറ്റൊരു പ്രോജക്റ്റ് കാരണം നടപ്പായില്ലെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.
“ആഷിക് അബു വ്യവസ്ഥിതികൾക്കൊപ്പം പോകുന്ന ഒരു സംവിധായകനല്ല. എനിക്ക് അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമാണ്. എനിക്ക് 'മായാനാദി' ഇഷ്ടമാണ്. അതൊരു മികച്ച സിനിമയാണ്. ഞങ്ങൾ രണ്ട് സിനിമകൾ ചർച്ച ചെയ്തു. നിർഭാഗ്യവശാൽ, അത് സംഭവിച്ചില്ല,” പൃഥ്വി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.