Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ’; നിഗൂഢത നിറച്ച് പൃഥ്വിരാജിന്റെ ‘ജനഗണമന’ പ്രമോ

രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രതിയായി പൃഥ്വിരാജും ഐപിഎസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു

Prithviraj,Suraj Venjaramoodu,film trailer,പൃഥ്വിരാജ്,സുരാജ് വെഞ്ഞാറമൂട്, janaganamana, ജനഗണമന, iemalayalam, ഐഇ മലയാളം

‘ഡ്രൈവിങ് ലൈസൻസ്’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ജന ഗണ മന എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഏറെ നിഗൂഢതയുള്ള ചിത്രമാണ് ജന ഗണ മന എന്നാണ് പ്രമോ വീഡിയോയിൽ നിന്നും മനസിലാകുന്നത്.

വീഡിയോയിൽ പൃഥ്വിരാജ് ഒരു പ്രതിയായും സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായുമാണ് പ്രത്യക്ഷപ്പെടുന്നത്. ജയിലിൽ പൃഥ്വിരാജും സുരാജും തമ്മിലുള്ള ഒരു രംഗമാണ് വീഡിയോയിൽ. ഐപിഎസ് ഓഫിസറുടെ വേഷമാണ് സുരാജ് ചെയ്യുന്നത്. കൈയിൽ വിലങ്ങണിഞ്ഞിരിക്കുന്ന പൃഥ്വിയുടെ കഥാപാത്രം രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ് എന്നാണ് മനസിലാക്കാൻ കഴിയുക.

കേസിൽ നിന്ന് ഒരു തരത്തിലും രക്ഷപ്പെടാനാകില്ലെന്ന് സുരാജ് പറയുന്നു. ഊരിപ്പോരും എന്ന് പൃഥ്വിരാജും പറയുന്നു. “ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ,” എന്നാണ് പൃഥ്വിയുടെ കഥാപാത്രം പറയുന്നത്. തുടർന്നുള്ള പൃഥ്വിയുടെ ചിരി ഏറെ ഭയപ്പെടുത്തുന്നതാണ്. സംഘര്‍ഷഭരിതമായ രംഗം തന്നെയാണ് പ്രമോയില്‍. മത്സരിച്ചുള്ള പ്രകടനത്താല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വിസ്‍മയിപ്പിക്കുമെന്ന് തീര്‍ച്ച.

Read More: പത്മഭൂഷൺ: മലയാളത്തിന്റെ വാനമ്പാടിക്ക് അഭിന്ദനങ്ങളുമായി സിനിമാ സംഗീത ലോകം

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്.

സുദീപ് ഇളമൺ ആണ് ഛായാ​ഗ്രഹണം. ജെയ്ക്ക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം. ഡ്രൈവിങ്ങ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമാണ് ജന ​ഗണ മന.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj suraj venjaramoodu starring jana gana mana

Next Story
പത്മഭൂഷൺ: ആ വാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല; എല്ലാവർക്കും നന്ദി അറിയിക്കുന്നു: കെഎസ് ചിത്രKS Chithra, കെ.എസ് ചിത്ര, Singer Chithra, ഗായിക ചിത്ര, Padma Awards, പത്മ പുരസ്കാരങ്ങൾ, Padma Bhushan, പത്മഭൂഷൺ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com