സെപ്റ്റംബർ എട്ടിനായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃതയുടെ ആറാം ജന്മദിനം. ഒരുവർഷത്തിന് ശേഷം ഇരുവരും മകളുടെ മുഖം കാണുന്ന മറ്റൊരു ചിത്രം പങ്കുവച്ച ദിവസം കൂടിയായിരുന്നു അത്. ഇപ്പോൾ മകൾ ഏറ്റവും അടുത്ത സുഹൃത്തായ അമീറയുടെ തോളിൽ കൈയിട്ട് കടൽ കണ്ടു നിൽക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് പൃഥ്വിയും സുപ്രിയയും പങ്കു വച്ചിരിക്കുന്നത്.

Read More: ഞാൻ നിന്നെ സ്‌നേഹിക്കുന്നു മോളെ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് ആഗ്രഹിക്കുന്നു; മകൾക്ക് ജന്മദിനാശംസകളുമായി പൃഥ്വി

 

View this post on Instagram

 

Best bums! #nopunintended #Ally&Amyrah

A post shared by Prithviraj Sukumaran (@therealprithvi) on

 

View this post on Instagram

 

#Repost @therealprithvi with @get_repost ・・・ Best bums! #nopunintended #Ally&Amyrah

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ജന്മദിനത്തിന് മകൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഏറെ വൈകാരികമായൊരു കുറിപ്പാണ് പൃഥ്വി പങ്കുവച്ചത്.

“എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു മകളേ!” എന്നായിരുന്നു പൃഥ്വി കുറിച്ചത്.

കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള പൃഥ്വിരാജ് കളിക്കുന്ന ചിത്രം സുപ്രിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലിൽ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. സൺഡേ ഫൺഡേ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തിൽ മാസ്കും സൺഗ്ലാസും വച്ച് പതിവ് പോലെ സ്റ്റൈലൻ ലുക്കിലാണ് പൃഥ്വി.

 

View this post on Instagram

 

Sunday Funday#ArabianSea#Daada& Ally#WaterBaby

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അല്ലിമോൾ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ മുഖം ഇല്ല അല്ലിയുടെ മുഖം കാണാൻ സാധിക്കില്ല. വാഗമണിൽ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിയുടേയും ചിത്രം നേരത്തെ സുപ്രിയ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook