പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രമാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിങ് ലൈസന്‍സ്’. ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന ‘ഡ്രൈവിങ് ലൈസന്‍സ്’ ലൊക്കേഷനില്‍ ആണ് പൃഥ്വിരാജും സുപ്രിയയും (ഇരുവരും ചിത്രത്തിന്റെ നിർമാതാക്കളാണ്) ഇക്കുറി ഓണം ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.
സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വി തന്നെയാണ്. കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Read more: ജീന്‍ പോള്‍ ലാലിന്റെ ചിത്രത്തില്‍ നായകനായും നിര്‍മ്മാതാവായും പൃഥ്വിരാജ്
‘9’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിർമിക്കുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ‘9’, പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം ആയിരുന്നു. സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്തായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ‘9’ നിർമിച്ചത്.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്‌സ് ഡേ’യാണ് ഇപ്പോള്‍ റിലീസ് ചെയ്ത ഒരു പൃഥ്വിരാജ് ചിത്രം. ഐശ്വര്യ ലക്ഷ്മി, ഐമ, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ആടുജീവിത’മാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനും’ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. നിലവിലെ ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം അടുത്തവർഷം പകുതിയോടെ ‘എമ്പുരാന്റെ’ ജോലികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
Read more: Empuraan: ‘എമ്പുരാൻ’ വരുന്നു; നയിക്കാൻ അതേ നാൽവർ സംഘം
ആസിഫ് അലി, ഭാവന, ലാൽ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘ഹണി ബീ 2’ന് ശേഷം ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസൻസ്’.