ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ നിറയുന്ന ദാമ്പത്യത്തിന്റെ ‘റിയാലിറ്റി’യെ ട്രോൾ രൂപേണ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിക്കുകയാണ് പൃഥിരാജ്. വാലന്റെെൻസ് ഡേയിൽ ഇൻസ്റ്റഗ്രാമിൽ പൃഥിരാജ് പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. പ്രണയപൂർവ്വം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ്​ ആദ്യത്തെ ചിത്രത്തിൽ നിറയുന്നത്. രണ്ടാമത്തെ ചിത്രത്തിൽ അൽപ്പം കലിപ്പ് മോഡിലാണ് സുപ്രിയ. പ്രതീക്ഷിക്കുന്നത്, എന്നാൽ യാഥാർത്ഥ്യം എന്നിങ്ങനെ രണ്ടു ചിത്രങ്ങൾക്കും ഫോട്ടോ ക്യാപ്ഷനും നൽകിയിട്ടുണ്ട് പൃഥി. വാലന്റൈൻസ് ഡേ സ്പെഷ്യൽ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ട്രോളിങ്ങ് മൈസെൽഫ് എന്ന് ഹാഷ് ടാഗും നൽകിയിട്ടുണ്ട്.

രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ‘ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം. ഗുഡ് ലക്ക് രാജുവേട്ടാ, ഇന്ന് ചേച്ചി വീട്ടിൽ വെയിറ്റിംഗ് ആയിരിക്കും’, ‘നിരവധി പുരുഷപ്രജകൾക്ക് വേണ്ടിയാണ് താങ്കളിപ്പോൾ സംസാരിച്ചത്’ എന്നു തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് നൽകി കൊണ്ടിരിക്കുന്നത്. സുപ്രിയയും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

സിനിമാ ലൊക്കേഷൻ വാർത്തകളും കൊച്ചുകൊച്ചു വിശേഷങ്ങളും തമാശരൂപേണയുള്ള ട്രോളുകളുമൊക്കെയായി സുപ്രിയയും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ‘9’ എന്ന ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ് സുപ്രിയ. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ രസകരമായ കമന്റുകൾക്ക് പലപ്പോഴും സുപ്രിയയും പൃഥിയും മറുപടി കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്?’ എന്നായിരുന്നു വനിത മാഗസിന്റെ കവർ ചിത്രം ഷെയർ ചെയ്ത സുപ്രിയയോട് ഒരു ആരാധകൻ കുസൃതിയോടെ ചോദിച്ചത്. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്നായിരുന്നു കമന്റിന് സുപ്രിയയുടെ മറുപടി.

Read more: ‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്?: ആരാധകന്റെ ചോദ്യത്തിന് സുപ്രിയയുടെ മറുപടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook