Latest News

സുപ്രിയയെ ചേർത്തുപിടിച്ച് പൃഥ്വി; ആഡംബര വാഹനം സ്വന്തമാക്കി താരം

മിനി കൂപ്പറിന്റെ പുതിയ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വി

prithviraj, supriya, ie malayalam

എസ്‌യുവികളുടെയും സ്‌പോർട്‌സ് കാറുകളുടെയും വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്. ബിഎംഡബ്ല്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, റേഞ്ച് റോവര്‍ വോഗ്, പോര്‍ഷെയുടെ കയാന്‍ എസ്‌യുവി ഒക്കെ പൃഥ്വിയുടെ വാഹനശേഖരത്തിലുണ്ട്. ഇപ്പോഴിതാ, മിനി കൂപ്പറിന്റെ പുതിയ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വി.

മിനി കൂപ്പർ JCW ആണ് പൃഥ്വി സ്വന്തമാക്കിയത്. ഏകദേശം 45.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സാധാരണ മിനി കൂപ്പറിൽനിന്ന് അൽപം വ്യത്യസ്തമാണിത്. വെറും 6.1 സെക്കൻഡുകൾക്കുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് സവിശേഷത.

ഭാര്യ സുപ്രിയയ്ക്ക് ഒപ്പമാണ് പൃഥ്വി ഇഷ്ടവാഹനം സ്വന്തമാക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

മലയാള സിനിമയിൽ ആദ്യമായി ലംബോർഗിനി സ്വന്തമാക്കിയ താരമാണ് പൃഥ്വിരാജ്. 2018 ലാണ് താരം ലംബോര്‍ഗിനി സ്വന്തമാക്കിയത്. 3 കോടിക്കു മുകളിൽ വിലവരുന്ന ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനിയുടെ ഹുറാക്കാൻ കാറാണ് പൃഥ്വി വാങ്ങിയത്. ‘KL 07 CN 1’ എന്ന നമ്പർ 7 ലക്ഷം രൂപ നൽകിയാണ് പൃഥ്വി ഇഷ്ട നമ്പർ സ്വന്തമാക്കിയത്.

Read More: ഹിറ്റ് ഗാനത്തിന് താളം പിടിച്ച് പൃഥ്വിരാജ്; ഇനി അറിയാത്ത എന്തെങ്കിലുമുണ്ടോയെന്ന് ആരാധകൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj supriya menon new minicooper jcw car

Next Story
അങ്ങനെ ഞാനും നല്ല കാപ്പിയിടാൻ പഠിച്ചു, സിനിമയില്ലേലും ഇനി ജീവിച്ചു പോകാമെന്നു കല്യാണി; വീഡിയോkalyani priyadarshan, kalyani priyadarshan photos, kalyani priyadarshan insta video, കല്യാണി പ്രിയദർശൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com