പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുരുതി’യുടെ ചിത്രീകരണം ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന പൂജയിൽ പൃഥ്വിരാജ്, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ എന്നിവർ തിരി തെളിയിച്ചു. പൂജയുടെ ചിത്രങ്ങൾ സുപ്രിയ മേനോൻ പങ്കുവച്ചു. ചിത്രത്തിന് താഴെ രസകരമായൊരു കമന്റ് വന്നിട്ടുണ്ട്. ‘അമ്മായിയമ്മയുടെ സാരികൾ അടിച്ചുമാറ്റാൻ പറ്റുന്നതാണ്’ എന്ന കമന്റിന് ‘അമ്മയ്ക്ക് അതറിയാം’ എന്നാണ് സുപ്രിയയുടെ മറുപടി.

Prithviraj, പൃഥ്വിരാജ്, Supriya Menon, സുപ്രിയ മേനോൻ, Mallika Sukumaran, മല്ലിക സുകുമാരൻ, Kuruthi, കുരുതി, iemalayalam, ഐഇ മലയാളം

Read More: കഷ്ടിച്ച് പ്രായപൂർത്തിയായ രണ്ട് കുട്ടികളുടെ വിവാഹ വാർഷിക ഓർമ; പൂർണിമ പങ്കുവച്ച ചിത്രങ്ങൾ

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം.

Posted by Prithviraj Sukumaran on Sunday, 29 November 2020

പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നെസ്ലൻ, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന നിർവഹിക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. അനിഷ്‌ പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’ എന്ന ചിത്രം പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രമാണിത്.

#KUMARI
Their promise.
Her nightmare.
It’s a privilege for Prithviraj Productions to be presenting this fascinating…

Posted by Prithviraj Sukumaran on Wednesday, 25 November 2020

ചിത്രത്തിന്റെ മോഷൻ പോസ്റ്ററും നേരത്തേ പുറത്തിറങ്ങിയിരുന്നു. ഭയവും അതോടൊപ്പം അമ്പരപ്പും ആകാംഷയും ഉളവാക്കുന്ന തരത്തിലാണ് മോഷൻ പോസ്റ്റർ. വിളക്കേന്തി നിൽക്കുന്ന ഐശ്വര്യ ലക്ഷ്മിയെയും പോസ്റ്ററിൽ കാണാൻ സാധിക്കും. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ദുരൂഹതകളുണർത്തുന്ന കഥാഗതിയും ചിത്രത്തിലുണ്ടെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook