പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം 9ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഇടവേള സമയത്ത് ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാണ് പൃഥ്വിരാജ്. 9ന്റെ സംഗീത സംവിധായകന്‍ അഭിനന്ദന്‍ രാമാനുജനെ ടാഗ് ചെയ്ത് ചായയുടെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.

@abinandhanramanujam CHECK!

A post shared by Prithviraj Sukumaran (@therealprithvi) on

എന്നാല്‍ ഉടന്‍ പൃഥ്വിരാജിന്റെ ഭാര്യയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ സുപ്രിയയുടെ കമന്റ് എത്തി. ആ കടയില്‍ ഇരുന്ന് ചായ കുടിക്കുന്നത് നിര്‍ത്തി പോയി പണിയെടുക്കാനാണ് പൃഥ്വിയോടും അഭിനന്ദനോടും സുപ്രിയ പറഞ്ഞത്. ഉടന്‍ തന്നെ രക്ഷപ്പെട്ടോളാന്‍ പറഞ്ഞ് എസ്‌കേപ്പ് എന്ന് പൃഥ്വിയും മറുകമന്റ് നല്‍കി.

കമന്റുകള്‍ ആരാധകരേയും രസം പിടിപ്പിച്ചിരിക്കുകയാണ്. പാവം പൃഥ്വി ജോലി ചെയ്ത് തളര്‍ന്നതല്ലേ അൽപം വിശ്രമിക്കട്ടെ എന്നാണ് ആളുകള്‍ സുപ്രിയയോട് പറയുന്നത്. നടി പാര്‍വ്വതിയുടെ കമന്റും ഇതിനിടയിലുണ്ട്.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്ചേഴ്സ് കൈകോര്‍ത്തത്.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിര്‍മ്മാണത്തിലേക്കും സോണി പിക്ചേഴ്സ് കടക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി കൈകോര്‍ത്തതിനെക്കുറിച്ച് സോണി പിക്ചേഴ്സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ