പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. ഇപ്പോഴിതാ അല്ലിയുടെ ഏഴാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. നിരവധി പേർ പിറന്നാൾ ദിനത്തിൽ അല്ലിക്ക് ആശംസകൾ നേരുകയും ചെയ്തു.
ജന്മദിനത്തിൽ ആശംസകളറിയിച്ചവർക്ക് നന്ദിയറിയിച്ചിരിക്കുകയാണ് അല്ലിമോൾ. ‘ എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്,’ എന്ന് അല്ലി ശബ്ദ സന്ദേശത്തിൽ പറഞ്ഞു.
Read more: അല്ലിമോളുടെ പിറന്നാൾ കേക്കിന്റെ വിശേഷങ്ങൾ
ഇൻസ്റ്റഗ്രാമിൽ സുപ്രിയയാണ് ഈ ശബ്ദസന്ദേശം പങ്കുവച്ചത്. “നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി! അല്ലിക്ക് ഒരു മികച്ച ജന്മദിനമായിരുന്നു ഇത്!,” എന്ന കാപ്ഷനോടെ ആണ് സുപ്രിയ ഈ വീഡിയോ പങ്കുവച്ചത്.
പിറന്നാൾ ദിനത്തിൽ അല്ലിയുടെ ചിത്രം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് താഴെ ആശംസ നേർന്ന് കുറിച്ചത്.
Read More: പതിവ് തെറ്റിയില്ല, പിറന്നാൾ ദിനത്തിൽ മുഖം കാണിച്ച് അല്ലി
അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.
2011 ഏപ്രിൽ 25നാണ് പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയയെ വിവാഹം ചെയ്തത്. 2014 സെപ്റ്റംബർ എട്ടിനായിരുന്നു മകൾ അലംകൃതയുടെ ജനനം.