പൃഥ്വിരാജ് മാത്രമല്ല, മകള്‍ അല്ലി എന്ന അലംകൃതയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. അല്ലിയുടെ കുസൃതികളും വിശേഷങ്ങളും അറിയാന്‍ പൃഥ്വിയുടെ ആരാധകര്‍ക്ക് വളരെ താത്പര്യമാണ്. ഇടയ്ക്കിടെ ഇതെല്ലാം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ അല്ലിമോളുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ മാത്രം സുപ്രിയയോ പൃഥ്വിയോ പങ്കു വയ്ക്കാറില്ല.

Read More: ‘ശല്യപ്പെടുത്തരുത്, അല്ലി അവധിയില്‍ പോകുകയാണ്’; പൃഥ്വിയും സുപ്രിയയും പെപ്പയുമുണ്ട് ഒപ്പം

ഇത്തവണ പൃഥ്വിരാജിന്റെ കൈപിടിച്ച് എയര്‍പോര്‍ട്ടിലൂടെ അല്ലിമോള്‍ നടന്നു പോകുന്ന ചിത്രമാണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത്. ‘ദാദയും അല്ലിയും’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിവ് പോലെ ഇത്തവണയും മുഖമില്ല. പുറകില്‍ നിന്നുള്ള ചിത്രമാണ്. ഇതു കണ്ട് പലരും ചോദിക്കുന്നുമുണ്ട് മുഖം കാണിച്ചുകൊണ്ടൊരു ചിത്രം പങ്കുവച്ചുകൂടെ എന്ന്. എന്നാല്‍ രസകരമായൊരു കമന്റ് ‘അല്ലിമോള്‍ക്ക് ആഭരണം വാങ്ങാന്‍ പോകുകയാണോ’ എന്നാണ്. മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡയലോഗ് പലരും ചോദിക്കുകയാണ്.

 

View this post on Instagram

 

Daada & Ally#AirportWalking

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

കഴിഞ്ഞ ദിവസമാണ് അല്ലിമോള്‍ അവധി ആഘോഷിക്കാന്‍ പോകുകയാണ് എന്ന കാര്യം സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അല്ലിമോള്‍ക്കൊപ്പം മമ്മയും ദാദയും മാത്രമല്ല, പെപ്പയുമുണ്ട്. പെപ്പ എന്നു കേട്ട് ഞെട്ടണ്ട. നമ്മുടെ അങ്കമാലി ഡയറീസിലെ പെപ്പയല്ല. ഇത് പെപ്പ പിഗ്. കുട്ടികള്‍ക്കായുള്ള ഒരു ബ്രിട്ടീഷ് ആനിമേഷന്‍ ടെലിവിഷന്‍ പരമ്പരയാണ് പെപ്പ പിഗ്. മമ്മയ്ക്കും ദാദയ്ക്കുമൊപ്പം പെപ്പ പിഗ് ബാഗും ഡോളും വാട്ടര്‍ ബോട്ടിലുമായി അല്ലിമോള്‍ പോകുകയാണ്. മൂന്നുപേരുടേയും ഷൂ ധരിച്ച കാലുകളുടെ ചിത്രം ‘ഫാമിലി’ എന്ന തലക്കെട്ടോടെ പൃഥ്വിരാജും ട്വീറ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

Holiday! #Ally,Mamma & Daada! And peppa

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അലംകൃത എന്ന അല്ലിയുടെ മുഖം ആദ്യമായി ആരാധകര്‍ കണ്ടത് ഒന്നാം പിറന്നാളിനായിരുന്നു. പിന്നീട് മുഖം കാണിക്കാത്ത ചിത്രങ്ങള്‍ മാത്രമാണ് പൃഥ്വി പങ്കുവച്ചത്. ഭാര്യ സുപ്രിയയും മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞവര്‍ഷം അല്ലിയുടെ മൂന്നാം പിറന്നാളിന് മകള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ പോയ സുപ്രിയയുടെ ചിത്രവും പൃഥ്വി പങ്കുവച്ചിരുന്നു. പൂച്ചയുടെ മുഖംമൂടി വച്ചുനില്‍ക്കുന്ന സുപ്രിയയായിരുന്നു ചിത്രത്തില്‍. മറ്റൊരു സന്ദര്‍ഭത്തില്‍ നിരത്തിവച്ചിരിക്കുന്ന ഐസ്‌ക്രീമിനുമുന്നില്‍ നില്‍ക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഐസ്‌ക്രീം ലവ്, അല്ലി ലവ്‌സ് ഐസ്‌ക്രീം എന്നീ ഹാഷ്ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. അതിലും അല്ലിയുടെ മുഖം കാണാനില്ലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook