പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലി എന്ന അംലകൃതയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ. പൃഥ്വിയും സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത് ഹൃദയസ്പർശിയായ വാക്കുകളിലൂടെയായിരുന്നു.

“ജന്മദിനാശംസകൾ അല്ലി! എല്ലാ ദിവസവും മമ്മയും ദാദയും നിന്നെയോർത്ത് അഭിമാനിക്കുന്നു. നീ എന്നെന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്, എല്ലായ്പ്പോഴും ദാദയുടെ ഏറ്റവും വലിയ വിജയമായിരിക്കും! PS: എല്ലാ ആശംസകൾക്കും സ്നേഹത്തിനും അല്ലി ഒരു വലിയ നന്ദി പറയുന്നു!,” എന്നായിരുന്നു പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

“ഞങ്ങളുടെ ജീവിതത്തിന്റെ സ്നേഹത്തിനും വെളിച്ചത്തിനും ജന്മദിനാശംസകൾ! നിനക്ക് 5 വയസ് തികയുമ്പോൾ, വേഗത്തിൽ കടന്നു പോകുന്ന ഈ സമയത്തെ നോക്കി ആശ്ചര്യപ്പെടാതിരിക്കാൻ എനിക്കാകില്ല. ആശുപത്രിയിൽ നിന്നും നിന്നെ പുതപ്പിൽ പൊതിഞ്ഞ് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ദയവുള്ളവളായും ശക്തയും സ്വതന്ത്രയും ധീരയുമായ ഒരു പെൺകുട്ടിയായി നീ വളരട്ടെ എന്നാശംസിക്കുന്നു,” എന്ന് സുപ്രിയയും കുറിച്ചു.

അല്ലിമോളുടെ ഒരേ ചിത്രമാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് അല്ലിമോളുടെ മുഖം മലയാളികൾ കാണുന്നത്.

വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Read More: അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥിരാജും സുപ്രിയയും

മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൃഥ്വിയും സുപ്രിയയും ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അല്ലി മോളുടെ പിറന്നാള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം തുടങ്ങിയ വിശേഷങ്ങളൊക്കെ പൃഥിയും സുപ്രിയയും ആരാധകരുമായി പങ്കുവച്ചിരുന്നു.

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ മറ്റൊരു പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook