Latest News

‘ബ്രോ ഡാഡി, പ്രോ വൈഫി’; സുപ്രിയയ്ക്ക് ഒപ്പം പൃഥ്വി

തെലുങ്കാനയിൽ ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇരുവരുമിപ്പോൾ

prithviraj, Supriya, DQ, bro daddy, mohanlal, Kalyani priyadarshan, bro daddy set, bro daddy shoot, bro daddy pooja, bro daddy location, bro daddy images, bro daddy stills

‘ലൂസിഫറി’നു ശേഷം വീണ്ടും സംവിധായകന്റെ റോളിൽ തിളങ്ങുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തെലുങ്കാനയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ് പൃഥ്വി. “ബ്രോ ഡാഡി, പ്രോ വൈഫി,” എന്നാണ് ചിത്രത്തിന് പൃഥ്വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയിരിക്കുന്നത്.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ്് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

Read more: ങ്ങള് പൊളിക്ക്; ‘ബ്രോ ഡാഡി’ക്ക് ഡി ക്യൂവിന്റെ ആശംസ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj supriya menon bro daddy film location pics

Next Story
ഹാഫ് സെഞ്ച്വറിയടിച്ചല്ലേ?; ജോണി ആന്റണിയ്ക്ക് സർപ്രൈസൊരുക്കി സിനിമാലോകംJohny Antony, Johny Antony films, Johny Antony director, Johny Antony birthday
The moderation of comments is automated and not cleared manually by malayalam.indianexpress.com