Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ, ആശംസകളുമായി പൃഥ്വിയും സുപ്രിയയും

നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്

Prithviraj, Supriya Menon, Prithviraj pet dog zorro, Alamkritha, Prithviraj daughter, Ally, പൃഥ്വിരാജ്, സുപ്രിയ മേനോൻ, അല്ലി, Indian express malayalam, IE malayalam

നിരുപാധികമായ സ്നേഹം കൊണ്ട് മനുഷ്യരെ അമ്പരപ്പിക്കുന്ന വളർത്തുമൃഗങ്ങളാണ് നായ്ക്കൾ. കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചുതരുന്നവർ. സ്നേഹം കൊണ്ടും കരുതൽ കൊണ്ടുമെല്ലാം മനുഷ്യരുടെ ഹൃദയത്തെ സ്പർശിക്കുന്ന, യജമാനസ്നേഹത്തിന്റെ നൂറുകണക്കിന് കഥകൾ നമ്മളോരോരുത്തരും കേട്ടുകാണും. വളർത്തു മൃഗങ്ങൾ കുടുംബത്തിലെ ഒരംഗമാണ് പലർക്കും.

വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. എട്ടുമാസങ്ങൾക്ക് മുൻപ്, ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ. ഇപ്പോഴിതാ, സോറോയുടെ ഒന്നാം പിറന്നാളിന് ആശംസകൾ നേരുകയാണ് ഇരുവരും. “ഹാപ്പി ബർത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിക്കുന്നത്.

“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയ്ക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നാണ് സുപ്രിയയുടെ ആശംസ. “എന്റെ ചെടികളും ഊഞ്ഞാലും കടിക്കുന്നത് ദയവായി നിർത്തണം,” എന്നൊരു അപേക്ഷ കൂടിയുണ്ട് സുപ്രിയയ്ക്ക്.

 

View this post on Instagram

 

A post shared by Roms n Raks (@romsnraks_kochi)

പൃഥ്വിയുടെയും സുപ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകർക്കും പരിചിതമാണ് സോറാേ. സുപ്രിയയുടെ മടിയിൽ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങൾ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.

“ഞാൻ ഒന്നാമത്തെ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന രണ്ടാമത്തെ ബേബി. ഇതെല്ലാം പകർത്തുന്ന തിരക്കിലാണ് ദാദ,” എന്ന കുറിപ്പോടെ മുൻപ് സുപ്രിയയും സോറോയ്ക്ക് ഒപ്പമുള്ളൊരു ചിത്രം പങ്കുവച്ചിരുന്നു.

സൊറോയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.

Read more: നസ്രിയയുടെ ഓറിയോ, പൃഥ്വിയുടെ സോറോ; താരങ്ങൾക്കൊപ്പം ഹൃദയങ്ങളിലേക്ക് എത്തിയവർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj supriya menon birthday wishes to zorro

Next Story
വളരെക്കാലം ഞാനും ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു: ജ്യോത്സ്‌നJyotsna Radhakrishnan, ജ്യോത്സ്ന രാധാകൃഷ്ണൻ, singer Jyotsna, singer Jyotsna songs, singer Jyotsna photos, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com