വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇന്ന് സുപ്രിയ അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഐസ്‌ക്രീം ലവ്, അല്ലി ലവ്‌സ് ഐസ്‌ക്രീം എന്നീ ഹാഷ് ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. ഐസ്‌ക്രീമിലേക്ക് നോക്കിയിരിക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണുന്നത്. പതിവു പോലെ ഇത്തവണയും അല്ലി മുഖം തിരിച്ചാണ് നില്‍ക്കുന്നത്.

#IceCreamLove#allylovesicecream

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അടുത്തിടെ ഫാദേഴ്‌സ് ഡേയ്ക്ക് പൃഥ്വിയ്‌ക്കൊപ്പം നിന്നു പ്രാര്‍ത്ഥിക്കുന്ന അല്ലിമോളുടെ ചിത്രവും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിലും അലംകൃതയുടെ മുഖം പകുതിയേ കാണുന്നുള്ളൂ.

മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. അല്ലി മോളുടെ പിറന്നാള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം തുടങ്ങിയ വിശേഷങ്ങളൊക്കെ ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്.

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

മറ്റൊരിക്കല്‍ പൃഥ്വി അലംകൃതയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവിടെ കമന്റുകളില്‍ ഒരു ചെറിയ പിടിവലിയും നടന്നിരുന്നു. ‘സ്‌പൈഡര്‍ മാര്‍-സൂപ്പര്‍ ഹീറോ’ എന്ന തലക്കെട്ടോടെ അലംകൃത ജനാലയ്ക്കു പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു പൃഥ്വി പോസ്റ്റ് ചെയ്തത്.

അല്ലി മോളുടെ ചിത്രത്തിന് താഴെ ആരാധകര്‍ സ്‌നേഹം അറിയിച്ചു തുടങ്ങിയപ്പോഴാണ് ‘മൈ ബേബി’ (എന്റെ മകള്‍) എന്ന് പറഞ്ഞ് സുപ്രിയയുടെ വരവ്. അതിന് താഴെ ഉടന്‍ തന്നെ പൃഥ്വിയുടെ മറുപടിയും വന്നു, ‘മൈന്‍’ (എന്റേത്) എന്ന്. ‘ഓ പിന്നേ…’ എന്ന് സുപ്രിയ വീണ്ടും. പിന്നീട് നസ്രിയയുടെ കമന്റും പുറകേ വന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ