പൃഥ്വിരാജിനോടുള്ള സ്‌നേഹം തന്നെയാണ് പൃഥ്വിയുടെ മകള്‍ അലംകൃത എന്ന അല്ലിമോളോടും മലയാളികള്‍ക്ക് ഉള്ളത്. അല്ലിമോളുടെ കുസൃതികളും തമാശകളുമെല്ലാം ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ അല്ലിമോളുടെ ചിത്രങ്ങള്‍ അധികം പങ്കുവയ്ക്കാറില്ല.

ഇത്തവണ അല്ലി മോള്‍ അവധി ആഘോഷിക്കാന്‍ പോകുകയാണെന്ന കാര്യമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. അല്ലിമോള്‍ക്കൊപ്പം മമ്മയും ദാദയും മാത്രമല്ല, പെപ്പയുമുണ്ട്. പെപ്പ എന്നു കേട്ട് ഞെട്ടണ്ട. നമ്മുടെ അങ്കമാലി ഡയറീസിലെ പെപ്പയല്ല. ഇത് പെപ്പ പിഗ്. കുട്ടികള്‍ക്കായുള്ള ഒരു ബ്രിട്ടീഷ് ആനിമേഷന്‍ ടെലിവിഷന്‍ പരമ്പരയാണ് പെപ്പ പിഗ്. മമ്മയ്ക്കും ദാദയ്ക്കുമൊപ്പം പെപ്പ പിഗ് ബാഗും ഡോളും വാട്ടര്‍ ബോട്ടിലുമായി അല്ലിമോള്‍ പോകുകയാണ്. മൂന്നുപേരുടേയും ഷൂ ധരിച്ച കാലുകളുടെ ചിത്രം ‘ഫാമിലി’ എന്ന തലക്കെട്ടോടെ പൃഥ്വിരാജും ഇന്ന് ട്വീറ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

Holiday! #Ally,Mamma & Daada! And peppa

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അലംകൃത എന്ന അല്ലിയുടെ മുഖം ആദ്യമായി ആരാധകര്‍ കണ്ടത് ഒന്നാം പിറന്നാളിനായിരുന്നു. പിന്നീട് മുഖം കാണിക്കാത്ത ചിത്രങ്ങള്‍ മാത്രമാണ് പൃഥ്വി പങ്കുവച്ചത്. ഭാര്യ സുപ്രിയയും മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏട്ടന്റെ രാജകുമാരിയെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അടുത്തിടെ അല്ലിയുടെ കളിപ്പാട്ടങ്ങള്‍കൊണ്ട് വലഞ്ഞെന്നു പറഞ്ഞുകൊണ്ട് സുപ്രിയ ഫോട്ടോ പോസ്‌സ്റ്റ് ചെയ്തിരുന്നു. കളിപ്പാട്ടങ്ങളൊക്കെ പൊടിതട്ടി വൃത്തിയാക്കി വയ്ക്കാന്‍ എടുത്തപ്പോഴാണ് അല്ലിമോള്‍ക്ക് ഒരുപാട് കളിപ്പാട്ടങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുന്നതെന്നായിരുന്നു ആ ചിത്രത്തിന്റെ അടിക്കുറിപ്പ്.

Read More:വീട്ടുമുറ്റത്ത് മഴ ആസ്വദിച്ച് പൃഥ്വിയുടെ അല്ലിമോള്‍

കഴിഞ്ഞവര്‍ഷം അല്ലിയുടെ മൂന്നാം പിറന്നാളിന് മകള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ പോയ സുപ്രിയയുടെ ചിത്രവും പൃഥ്വി പങ്കുവച്ചിരുന്നു. പൂച്ചയുടെ മുഖംമൂടി വച്ചുനില്‍ക്കുന്ന സുപ്രിയയായിരുന്നു ചിത്രത്തില്‍. മറ്റൊരു സന്ദര്‍ഭത്തില്‍ നിരത്തിവച്ചിരിക്കുന്ന ഐസ്‌ക്രീമിനുമുന്നില്‍ നില്‍ക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഐസ്‌ക്രീം ലവ്, അല്ലി ലവ്സ് ഐസ്‌ക്രീം എന്നീ ഹാഷ്ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. അതിലും അല്ലിയുടെ മുഖം കാണാനില്ലായിരുന്നു.

Read Also: ‘അല്ലിക്ക് ആഭരണം വാങ്ങാന്‍ പോകുകയാണോ?’; പൃഥ്വിരാജിനോട് ആരാധകർ

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook