കുടുംബത്തിലെ പുതിയ അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് സുപ്രിയ മേനോന്‍. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വീട്ടിലെത്തിയ പുതിയ അതിഥിയെ സുപ്രിയ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. പുതിയ റേഞ്ച് റേവര്‍ വോഗ് കാറാണ് ഈ അതിഥി. പൃഥ്വി കാർ ഓടിക്കുന്ന ചിത്രവും സുപ്രിയ പങ്കു വച്ചിട്ടുണ്ട്.

 

View this post on Instagram

 

New Member to the family!#RangeRoverVogue

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ഇവർക്ക് ഇതു തന്നെയാണോ പണി, ഇല്ലുമിനാട്ടി തന്നെ, പുതിയ അതിഥി എന്നു പറഞ്ഞപ്പോൾ അല്ലിമോൾക്ക് കൂട്ടിനു ഒരാളെന്നു കരുതി, അപ്പോൾ ലംബോർഗിനി എന്തു ചെയ്യും എന്നു തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിനു നൽകി കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

Eid Mubarak! May peace prevail in our hearts and biriyani in our stomachs!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരുടേയും പോസ്റ്റുകളും അതിലെ കമന്റുകളുമെല്ലാം എപ്പോഴും പ്രേക്ഷകരും ഏറെ ആഘോഷിക്കാറും ആസ്വദിക്കാറും പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുമെല്ലാമുണ്ട്.

 

View this post on Instagram

 

Lucifer and his general & the women in their lives! #Suchi chechi and Lal ettan!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

Aye! Kya bolti tu? #MazhavilEntertainmentAwards2019#BestDirector#Lucifer#Blockbuster

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

‘ലൂസിഫറി’ന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഷെയർ ചെയ്തു കൊണ്ടിരുന്നതും പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിയ്ക്കൊപ്പം തന്നെ അതേ അളവില്‍ ആകാംക്ഷയോടെയും ആശങ്കയോടെയുമായിരുന്നു സുപ്രിയയും ലൂസിഫറിനായി കാത്തിരുന്നത്. ‘ലൂസിഫറി’ന്റെ തിരക്കുകളും വിജയാഘോഷങ്ങളും എല്ലാം കഴിഞ്ഞ് അഭിനയത്തിൽ സജീവമാകുകയാണ് പൃഥ്വിരാജ് ഇപ്പോൾ. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിയിപ്പോൾ.

Read more: നീയിവിടെ നില്‍ക്ക് ഞാന്‍ പോയി അഭിനയിച്ച് വരാം: ‘ലൂസിഫര്‍’ ട്രോള്‍ കണ്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook