scorecardresearch

ഈ വേദനകളോട് പോരാടി ഞാൻ തിരികെ വരും; ആരാധകർക്കുള്ള സന്ദേശവുമായി പൃഥ്വിരാജ്

ഷൂട്ടിനിടെ പരുക്കേറ്റ പൃഥ്വിരാജിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു

ഷൂട്ടിനിടെ പരുക്കേറ്റ പൃഥ്വിരാജിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു

author-image
Entertainment Desk
New Update
Prithviraj| Prithviraj Heath Updates| Prithviraj Accident

രണ്ടുമാസം വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ

'വിലായത്ത് ബുദ്ധ' സിനിമയുടെ ഷൂട്ടിനിടെ പരുക്കേറ്റ പൃഥ്വിരാജ് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തെ തിങ്കളാഴ്ച കീ ഹോൾ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ രണ്ടു മാസത്തോളം വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

Advertisment

തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുകൊണ്ട് ആശുപത്രിയിൽ നിന്നും പൃഥ്വിരാജ് പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ ഞാൻ വിദഗ്ധരുടെ കൈകളിലാണ്, ഒരു കീ ഹോൾ സർജറി നടത്തി, ഇപ്പോൾ ഞാൻ വീണ്ടെടുക്കുകയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. പൂർണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം ജോലിയിലേക്ക് തിരികെ വരാനും ഈ വേദനയിൽ നിന്ന് പോരാടുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി," ഫേസ്ബുക്ക് കുറിപ്പിൽ പൃഥ്വിരാജ് പറയുന്നു.

ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു പൃഥ്വിയ്ക്ക് പരിക്കേറ്റത്. ഞായറാഴ്ച്ച മറയൂരിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടം. ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനം ചിത്രീകരിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

Advertisment

പൃഥ്വിരാജിന് രണ്ടു മാസം വിശ്രമം നിർദ്ദേശിച്ചെന്നിരിക്കെ താരം കരാറൊപ്പിട്ട നിരവധി ചിത്രങ്ങളും അനിശ്ചിതത്ത്വത്തിലാവുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപകടം. മാത്രമല്ല പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങും നീട്ടിവയ്‌ക്കേണ്ടി വരും.

ലൂസിഫറിന്റെ സഹസംവിധാനും സംവിധായകൻ സച്ചിയുടെ ശിഷ്യനുമാണ് ജയൻ നമ്പ്യാർ. ഇന്ദു ഗോപന്റെ 'വിലായത്ത് ബുദ്ധൻ' എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. മറയൂരിലെ ചന്ദന കാടുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: