/indian-express-malayalam/media/media_files/uploads/2023/09/Prithviraj-Daughter-Alankritha-Birthday.jpg)
മകൾ അലംകൃതയ്ക്ക് ഒപ്പം പൃഥ്വിയും സുപ്രിയയും | Photo: Prithviraj/ Instagram
മലയാള സിനിമയിലെ 'പവര്‍ഫുള്‍ കപ്പിള്‍' ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.
താരപുത്രിമാരിൽ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് അല്ലിയുടെ മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള ചിത്രങ്ങൾ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുള്ളത്.
പതിവുപോലെ, പിറന്നാൾ ദിനത്തിൽ മകൾ അല്ലിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പൃഥ്വി ഷെയർ ചെയ്ത കുറിപ്പാണ് ശ്രദ്ധ കവരുന്നത്.
"ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകൾ! 9 വർഷങ്ങൾ... അമ്മയെയും ദാദയെയും ഞങ്ങൾ കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ള എല്ലാവരോടും നീ കാണിക്കുന്ന അനുകമ്പയും ക്ഷമയും സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. അവിശ്വസനീയമായ ഞങ്ങളുടെ ലിറ്റിൽ ഹ്യൂമനെക്കുറിച്ചോർത്ത് ഞങ്ങൾ വളരെ അഭിമാനിക്കുന്നു! നീയെന്നെന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്!"
എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ പിതാവിനുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us