scorecardresearch
Latest News

ഇല്ല.. ഞാൻ വെറുതെ വിടില്ല; പിറന്നാൾ ദിനത്തിൽ മോഹൻലാലിനോട് പൃഥ്വി

‘ബ്രോ ഡാഡി’ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്

ഇല്ല.. ഞാൻ വെറുതെ വിടില്ല; പിറന്നാൾ ദിനത്തിൽ മോഹൻലാലിനോട് പൃഥ്വി

മലയാളസിനിമാ ലോകവും പ്രേക്ഷകരും ആരാധകരുമെല്ലാം മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. സോഷ്യൽ മീഡിയയിലെല്ലാം മോഹൻലാലിന് ആശംസകൾ നിറയുമ്പോൾ വ്യത്യസ്തമായൊരു ആശംസ നേർന്നിരിക്കുകയാണ് നടൻ പൃഥ്വിരാജ്.

“ഇല്ല.. ഞാൻ വെറുതെ വിടില്ല..! അടുത്ത വർഷം വീണ്ടും വരും. ഹാപ്പി ബർത്ത്ഡേ ചേട്ടാ” എന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചത്. ‘ബ്രോ ഡാഡി’ ലൊക്കേഷനിൽ നിന്നുള്ള ചിത്രത്തിന് ഒപ്പമായിരുന്നു ആശംസകൾ.

പൃഥ്വിരാജിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാ’നെ കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായിട്ടുണ്ട്. അടുത്ത വർഷം ‘എമ്പുരാൻ’ ഉണ്ടാകുമെന്ന സൂചനയാണ് പോസ്റ്റ് എന്നാണ് ആരാധകർ കരുതുന്നത്. നേരത്തെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

2019ൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ബോക്സ് ഓഫീസിൽ വലിയ റെക്കോർഡുകൾ തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അന്നുമുതൽ കാത്തിരിക്കുകയാണ് പ്രേക്ഷകരും. അതിനിടയിൽ മോഹൻലാലിനെ നായകനാക്കി കഴിഞ്ഞ വർഷമവസാനം പൃഥ്വിരാജ് ‘ബ്രോ ഡാഡി’ സംവിധാനം ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

നിലവിൽ ജോർദാനിൽ ബ്ലസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിന്റെ ഷൂട്ടിലാണ് പൃഥ്വിരാജ്.അതിനു ശേഷം ‘എമ്പുരാ’ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നാണ് വിവരം.

Also Read: നിത്യഹരിത നായകന്; മോഹൻലാലിന് പിറന്നാൾ ആശംസയുമായി യുവരാജ് സിങ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj sukumaran wishes mohanlal happy birthday

Best of Express