സിനിമയിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടൻ പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് അവസാനിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ പ്രഖ്യാപനം. അടുത്ത മൂന്ന് മാസത്തേക്കാണ് താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനൊരുങ്ങുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് തൽക്കാലത്തേക്ക് ഒന്നിലും പങ്കാളിയാകില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Also Read: വിജയ് സേതുപതിയും മഞ്ജു വാരിയറും ഒന്നിക്കുന്നു?

“ഞാനിതെഴുതുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന രണ്ടു സ്ത്രീകളായിരിക്കും. എനിക്കായി അവർ വീട്ടിൽ കാത്തിരിക്കുകയായിരിക്കും.” പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചു. ദാദ കമിങ് ഹോം എന്ന ഹാഷ്‌ടാഗോഡുകൂടിയാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തന്റെ നിർമാണത്തിലെത്തുന് ഡ്രൈവിങ് ലൈസൺസ് ആ മാസം 20ന് തിയറ്ററിലെത്തുമെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് ‘ആടുജീവിതം’. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.

Also Read: കരീനയും ദീപികയും ഒരൊറ്റ ഫ്രെയിമിൽ, താരറാണിയുടെ ലുക്കിൽ അമ്പരന്ന് ആരാധകർ

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook