സ്വാമി അയ്യപ്പന്റെ ഐതീഹ്യം സിനിമയാകുന്നു. മലയാളത്തിന്റെ യുവനടന്മാരില്‍ മുന്‍ നിരയിലുള്ള പൃഥ്വിരാജാണ് അയ്യപ്പനായി എത്തുന്നത്. പൃഥ്വി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അയ്യപ്പന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ‘റോ, റിയല്‍, റിബല്‍’ എന്ന ക്യാപ്ഷനുകളോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്.

ശബരിമലയില്‍ പുലിപ്പാലിനായി പോകുന്ന അയ്യപ്പനും പുലിയും നേര്‍ക്കുനേര്‍ വരുന്നതാണ് പോസ്റ്ററിലുള്ളത്. വര്‍ഷങ്ങളായി ശങ്കര്‍ തന്നോട് ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടെന്നും ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് സ്വപ്‌ന തുല്യമാണെന്നും പൃഥ്വി പറയുന്നു.

Read More: നവാഗതരുമായി ‘പതിനെട്ടാം പടി’ വെളളിത്തിരയിലേക്ക്

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ ശങ്കര്‍ രാമകൃഷ്ണന്‍.  മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ കൂടാതെ താന്‍ അഭിനയിച്ചു വരുന്ന ‘ആടുജീവിതം’ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്.  അതിനാല്‍ തന്നെ ‘അയ്യപ്പന്‍’ എപ്പോള്‍ ആരംഭിക്കും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

പൃഥ്വിരാജ് നായകനായ ‘ഉറുമി’, ‘മൈ സ്റ്റോറി’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണനായിരുന്നു.’കേരള കഫേ’ അന്തോളജിയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഐലന്റ് എക്‌സ്പ്രസ്’ എന്ന ചിത്രത്തിലും  പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍.

പൃഥ്വിരാജിനെ നായകനക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഇവയൊക്കെയാണ്

  • ജനൂസ് മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ‘9’
  • കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദര്‍സ് ഡേ’
  • ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസന്‍സ്’
  • ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’
  • പ്രദീപ്‌ സംവിധാനം ചെയ്യുന്ന ‘മീറ്റര്‍ ഗേജ് 1904’
  • എസ് മഹേഷ്‌ സംവിധാനം ചെയ്യുന്ന ‘കാളിയന്‍’

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ