അന്നൊക്കെ ഞാനാണ് സുപ്രിയയെ ഓഫീസില്‍ ഡ്രോപ്പ് ചെയ്തിരുന്നത്: പ്രണയകാലമോര്‍ത്ത് പൃഥ്വിരാജ്

പ്രണയത്തിലായ സമയത്ത് സുപ്രിയയെ പല ദിവസങ്ങളിലും താന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു എന്നും സുപ്രിയ പലപ്പോഴും തന്റെ ജോലിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി പറയാറുണ്ട്‌ എന്നും പൃഥ്വിരാജ്

Prithviraj Sukumaran Supriya Menon Throwback Thursday
Prithviraj Sukumaran Supriya Menon Throwback Thursday

വ്യാഴാഴ്ച്ചകളില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ‘ത്രോബാക്ക് തേര്‍സ്ഡേ’ സീരീസില്‍ പൃഥ്വിരാജ് പങ്കെടുത്ത ഒരു പഴയ ടെലിവിഷന്‍ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് പങ്കു വച്ച് അദ്ദേഹത്തിന്റെ ഭാര്യയും സിനിമാ നിര്‍മ്മാതാവുമായ സുപ്രിയാ മേനോന്‍. ‘അയ്യാ’ എന്ന ഹിന്ദി ചലച്ചിത്രവുമായി ബന്ധപ്പെട്ടു എന്‍ ഡി ടി വിയ്ക് പൃഥ്വിരാജും റാണി മുഖര്‍ജീയും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് ആണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.

പൃഥ്വിരാജുമായുള്ള വിവാഹത്തിന് മുന്‍പ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ. ജോലിയുടെ ഭാഗമായി തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പല ദിവസങ്ങളിലും താന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു എന്നും സുപ്രിയ പലപ്പോഴും തന്റെ ജോലിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്ന് പറയാറുണ്ട് എന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍  25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്.

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.

Image may contain: 5 people, people sitting

പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.

Read More: പൃഥ്വിരാജും സുപ്രിയയും പ്രണയത്തിലാവാന്‍ കാരണം ഈ പുസ്‌തകങ്ങളാണ്

തന്റെ ആദ്യ സംവിധാന സംരഭമായ ‘ലൂസിഫറി’ന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ ‘ലൂസിഫറി’ന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പൃഥ്വി അപ്പപ്പോഴായി ആരാധകര്‍ക്കായി പങ്കു വയ്ക്കുന്നുണ്ട്‌. ഏറ്റവുമൊടുവില്‍, അവസാന ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും എന്നും ഇതിഹാസതുല്യരായവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ലഭിച്ച ഭാഗ്യത്തെക്കുറിച്ചുമൊക്കെയുള്ള ഒരു കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്.

ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് എന്നിവരും പ്രധാന കഥാപാത്രങളെ അവതരിപ്പിക്കുന്നുണ്ട്.   മുരളി ഗോപി തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.  ചിത്രത്തിലെ ഒരു ബ്രഹ്മാണ്ഡ രംഗം സെപ്റ്റംബര്‍ മാസം തിരിവനന്തപുരത്ത് ഷൂട്ട്‌ ചെയ്തിരുന്നു.

Read More: കൊടിയേന്താന്‍ ലാലേട്ടന്‍: ‘ലൂസിഫര്‍’ ചിത്രീകരണ ചിത്രങ്ങള്‍, വീഡിയോ

പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രമായ ‘നയനി’ന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സുപ്രിയയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പൃഥ്വിരാജ്, മമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന ‘നയന്‍’ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ്‌ ആണ്.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj sukumaran supriya menon throwback thursday

Next Story
‘ഗുരു പരമ്പര’യ്ക്ക് തുടക്കം കുറിച്ച പ്രതിഭ: ബാലഭാസ്‌കറിനെക്കുറിച്ചൊരു ഓര്‍മ്മക്കുറിപ്പ്‌Remembering Balabhaskar
The moderation of comments is automated and not cleared manually by malayalam.indianexpress.com