പുതു വര്‍ഷം ആഘോഷിക്കാന്‍ പൃഥ്വിരാജ് എത്തിയത് ലണ്ടനിലാണ്. ഭാര്യ സുപ്രിയാ മേനോനുമൊത്ത് പുതു വര്‍ഷത്തെ വരവേല്‍ക്കുന്ന ചിത്രങ്ങള്‍ പൃഥ്വി ആരാധകരോട് പങ്കു വച്ചിരുന്നു. ഇപ്പോഴിതാ, ലണ്ടനിലെ വിഖ്യാതമായ മെട്രോ ട്രെയിനില്‍ യാത്രചെയ്യുന്നതിന്‍റെ ചിത്രങ്ങളും പൃഥ്വി തന്നെ പുറത്തു വിട്ടിട്ടുണ്ട്.

prithvi in metro

prithvi in metro 1

Supriya and Friend

‘തിരിച്ചറിയപ്പെടാത്തത്തിന്‍റെ ചെറു സന്തോഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയയുമൊത്ത് സെല്‍ഫി എടുക്കുന്ന ചിത്രം പൃഥ്വിരാജ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം: ലണ്ടനില്‍ പുതു വര്‍ഷം ആഘോഷിച്ച് പൃഥ്വിരാജ്

അഞ്ജലി മേനോന്‍ ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ഊട്ടിയില്‍ ചിത്രീകരണം നടന്നു വരികയാണ്. ഇപ്പോള്‍ പുതുവൽസരത്തിനായുള്ള ബ്രേക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിയെക്കൂടാതെ പാര്‍വ്വതി, നസ്രിയ, മാലാ പാര്‍വ്വതി, സംവിധായകന്‍ രഞ്ജിത് എന്നിവരും അഞ്ജലി മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രഞ്ജിത് രജപുത്രയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

Read More: ലണ്ടൻ മെട്രോയിൽ നിന്നൊരു ആശംസ

മറ്റൊരു വനിതാ സംവിധായികയുടെയും ചിത്രത്തില്‍ പൃഥ്വി അഭിനയിച്ചു വരുന്നു. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’യിലെ നായിക പാര്‍വ്വതിയാണ്. ചിത്രത്തിന്‍റെ ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്‍സ്റ്റാഗ്രാം – പൃഥ്വിരാജ്, അഭിഷേക് ഗുരെജ, ശില്പ കണ്ണന്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ