സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരുടേയും പോസ്റ്റുകളും അതിലെ കമന്റുകളുമെല്ലാം എപ്പോഴും പ്രേക്ഷകരും ഏറെ ആഘോഷിക്കാറും ആസ്വദിക്കാറും പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുമെല്ലാമുണ്ട്.

ലൂസിഫറിന്റെ റിലീസ് തിരക്കൊക്കെ കഴിഞ്ഞ് ആകെ ഒന്നു ഫ്രീയായ പൃഥ്വിരാജിനോട് സുപ്രിയയ്‌ക്കൊരു അഭ്യര്‍ത്ഥനയുണ്ട്. അതാണ് സുപ്രിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പ്രായമായ ദമ്പതികള്‍ എന്തോ പരിപാടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ടര്‍ സര്‍ ഇതൊന്നു ശ്രദ്ധിക്കൂ എന്നുകൂടി സുപ്രിയ കുറിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മിക്കതും പൃഥ്വിയെക്കുറിച്ചും ലൂസിഫറിനെ കുറിച്ചുമായിരുന്നു. ചിത്രത്തിന്റെ റിലീസ് തലേന്ന് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെ:

‘ഈ ചിത്രത്തിന് വേണ്ടി പൃഥ്വി എത്രത്തോളം അദ്ധ്വാനിച്ചിട്ടുണ്ടെന്ന് നേരില്‍ കണ്ട ആളാണ് ഞാന്‍. ഞാന്‍ പരിചയപ്പെടുമ്പോള്‍ നിങ്ങള്‍ ഒരു നടനായിരുന്നു. എന്നാല്‍ ഒരു സംവിധായകനിലേക്കുള്ള നിങ്ങളുടെ യാത്ര വ്യക്തിപരമായി ഞാന്‍ കണ്ടറിഞ്ഞു. ഇത്രയും കഠിനാദ്ധ്വാനിയായ ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നാളെ ഞാന്‍ ഉള്‍പ്പെടെ ഈ ലോകം ലൂസിഫറിനായി കാത്തിരിക്കുമ്പോള്‍, പൃഥ്വിയുടെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി. പൃഥ്വീ, നാളെ എന്ത് സംഭവിച്ചാലും, എനിക്കറിയാം നിങ്ങള്‍ നിങ്ങളുടെ ആയിരം ശതമാനം ഇതിനായി നല്‍കിയിട്ടുണ്ടെന്ന്. എന്തായാലും സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം അംഗീകരിക്കപ്പെടും,’ എന്നായിരുന്നു സുപ്രിയയുടെ വാക്കുകള്‍.

Read More: ‘നിന്റെ നിമിഷം’; വിജയ നിമിഷത്തില്‍ പൃഥ്വിയെ ചേര്‍ത്ത് പിടിച്ച്, പൃഥ്വിയോട് ചേര്‍ന്ന് നിന്ന് സുപ്രിയ

പൃഥ്വിയ്ക്കൊപ്പം തന്നെ അതേ അളവില്‍ ആകാംക്ഷയോടെയും ആശങ്കയോടെയുമായിരുന്നു സുപ്രിയയും ലൂസിഫറിനായി കാത്തിരുന്നത്. ഓരോ നിമിഷവും പുതിയ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചുകൊണ്ടിരുന്നതും സുപ്രിയ തന്നെ.

റിലീസ് ദിവസം സിനിമ കാണാന്‍ എറണാകുളത്തെ കവിത തിയേറ്ററിലെത്തിയ സുപ്രിയ തിയേറ്ററില്‍ നിന്നും പിന്നീട് സിനിമ കഴിഞ്ഞ് പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പവും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആഹ്ലാദാരവങ്ങക്ക് ശേഷം വികാരഭരിതനായി കണ്ണു നിറഞ്ഞ പൃഥ്വിയെ ചേര്‍ത്തുനിര്‍ത്തി, പൃഥ്വിയോട് ചേര്‍ന്ന് നിന്ന് സുപ്രിയയെടുത്ത സെല്‍ഫിയും ഇരുവര്‍ക്കുമിടയിലെ സ്‌നേഹത്തിന്റെ ഉത്തമ ഉദാരണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook