കൊച്ചി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആടുജീവിതം എന്ന് സിനിമയുടെ ചിത്രീകരണത്തിനായി ജോർദനിൽ പോയ പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് സിനിമ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായത്. ഈ കലമത്രയും തന്റെ നല്ലപാതിക്കായുള്ള കാത്തിരിപ്പിലായിരുന്നു പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും. അത് വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഒടുവിൽ പൃഥ്വിരാജ് മടങ്ങിയെത്തിയ ശേഷം ഒന്നുചേരലിന്റെ ആ മനോഹര നിമിഷവും ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് താരപത്നി.

 

View this post on Instagram

 

Reunited

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളിൽ ഇരുവരും ഒന്നിച്ചുളള പഴയകാല ഫൊട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിരുന്നു. ഇതിന് തിരശീലയെന്നവണ്ണമാണ് പുതിയ പോസ്റ്റ്.

Also Read: പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു

മേയ്‌ 22നാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജും സംഘവും കേരളത്തിൽ തിരിച്ചെത്തിയത്. ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു പൃഥ്വിരാജും സംഘവും. ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.

prithviraj, prithviraj age,Prithviraj Reached Kerala, പൃഥ്വിരാജ് കേരളത്തിലെത്തി prithviraj family, prithviraj wife, prithviraj daughter, prithviraj supriya menon, supriya menon prithviraj, prithviraj alankritha, prithviraj movies, prithviraj latest, prithviraj aadujeevitham, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ആടുജീവിതം, Prithviraj Quarantine

പൃഥ്വിരാജ് ക്വറന്റീനിൽ കഴിയുമ്പോൾ പങ്കുവച്ച ചിത്രം

അതേസമയം ക്വാറന്റൈനിനിടയില്‍ നടത്തിയ കോവിഡ്-19 പരിശോധനയുടെഫലം കഴിഞ്ഞദിവസം പൃഥ്വി പങ്കുവച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പൂർത്തിയാക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ഇപ്പോൾ ക്വറന്റീൻ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കുകയാണ് താരം.

പ്രിഥ്വിരാജ്, ബ്ലെസ്സി എന്നിവര്‍ ജോര്‍ദാനില്‍ നിന്ന് തിരിച്ചപ്പോള്‍, ഇന്ത്യന്‍ അംബാസഡര്‍ സമീപം

വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോർദാനിൽ കർഫ്യൂ ഇളവ് നൽകിയതോടെയാണ് ഷൂട്ടിങ്ങ് തീർക്കാൻ കഴിഞ്ഞത്. ബെന്യാമിന്റെ കഥയെ ആസ്‌പദമാക്കിയുള്ള സിനിമയാണ് ബ്ലസിയുടെ ‘ആടുജീവിതം’. ബെന്യാമിൻ രചിച്ച ‘ആടുജീവിതം’ പുസ്‌തകം ഏറെ വിറ്റഴിക്കപ്പെട്ട ഒന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook